അമേരിക്കയിലെ തടാകത്തില്‍ ‘ വെളുത്ത സ്വര്‍ണം’; ഞെട്ടി ഗവേഷകര്‍; 540 ബില്യണ്‍ ഡോളറിന്റെ മുതലാണ് കണ്ടെത്തിയത്;പണി കിട്ടുന്നത് ചൈനയ്ക്ക്

Spread the love

ന്യൂയോർക്ക്: കാലിഫോർണിയയിലെ തടാകത്തില്‍ വൻ ലിഥിയം ശേഖരം കണ്ടെത്തി ഗവേഷകർ. സാള്‍ട്ടൻ തടാകത്തിലാണ് ലിഥിയത്തില്‍ വലിയ ശേഖരം കണ്ടെത്തിയത്.
വെളുത്ത സ്വർണം എന്ന് അറിയപ്പെടുന്ന ലിഥിയത്തിന് വിപണിയില്‍ പൊന്നും വിലയാണ്.

video
play-sharp-fill

കാലിഫോർണിയയിലെ എനർജി ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഗവേഷണത്തിലാണ് ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയത്. തടാകത്തിനുള്ളില്‍ ലിഥിയത്തിന്റെ അംശം ഉള്ളതായി ഗവേഷകർ നേരത്തെ കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇതിന്റെ അളവ്, മൂല്യം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് വിശദമായ പഠനം നടത്തുകയായിരുന്നു. ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയ സാഹചര്യത്തില്‍ ഇവ വേർതിരിച്ചെടുക്കാനുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തടാകത്തിലെ ലിഥിയത്തിന്റെ ശേഖരത്തിന്റെ മൂല്യം കണക്കാക്കിയാല്‍ ഏകദേശം 540 ബില്യണ്‍ ഡോളർ വരുമെന്നാണ് വിവരം. 382 മില്യണ്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായുള്ള ബാറ്ററികള്‍ ഇവ ഉപയോഗിച്ച്‌ നിർമ്മിക്കാം.

കാലിഫോർണിയ സർവ്വകലാശാലയിലെ പ്രഫസർ മൈക്കിള്‍ മക്ബ്ബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ലിഥിയം ശേഖരമുള്ള മേഖലയാണ് സാള്‍ട്ടൻ തടാകം എന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ ആവശ്യങ്ങള്‍ പൂർത്തീകരിക്കാനുള്ള ലിഥിയം ഇവിടെയുണ്ട്. ഇത് വേർതിരിച്ച്‌ കഴിഞ്ഞാല്‍ ചൈനയില്‍ നിന്നും ലിഥിയം ഇറക്കുമതി ചെയ്യുന്നത് നിർത്തലാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു