അമേരിക്കൻ അന്തർവാഹിനി തകർത്ത ഇറാൻ കപ്പൽ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച്‌ സംയുക്ത സൈനിക അഭ്യാസത്തില്‍ പങ്കെടുത്തു മടങ്ങിയത്: സംഭവത്തെ അപലപിക്കാനോ ഔദ്യോഗികമായി പ്രതികരിക്കാനോ നരേന്ദ്ര മോദി സർക്കാർ തയ്യാറാകാത്തത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.

Spread the love

ഡൽഹി: ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച്‌ സംയുക്ത സൈനിക അഭ്യാസത്തില്‍ പങ്കെടുത്തു മടങ്ങിയ ഇറാനിയൻ പടക്കപ്പല്‍ അമേരിക്കൻ അന്തർവാഹിനിയാണ് ആക്രമണത്തില്‍ തകർന്നത്.
ഇന്ത്യൻ മഹാസമുദ്രത്തില്‍ ശ്രീലങ്കൻ തീരത്തിന് സമീപം നടന്ന ഈ ദൗർഭാഗ്യകരമായ ആക്രമണത്തില്‍ 87 ഇറാനിയൻ നാവികരും കൊല്ലപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു അന്തർവാഹിനി ആക്രമണം നടത്തുന്നതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.

video
play-sharp-fill

ഇന്ത്യ ക്ഷണിച്ചുവരുത്തിയ അതിഥികള്‍ മടക്കയാത്രയില്‍ കൊല്ലപ്പെട്ടിട്ടും സംഭവത്തെ അപലപിക്കാനോ ഔദ്യോഗികമായി പ്രതികരിക്കാനോ നരേന്ദ്ര മോദി സർക്കാർ തയ്യാറാകാത്തത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഈ നിശബ്ദത അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും ഇത് വിദേശനയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുന്നറിയിപ്പുകള്‍ ഇറാൻ അവഗണിച്ചു; സൈനിക നടപടി തുടരുമെന്ന് ഡോണള്‍ഡ് ട്രംപ്

വന്നവരെ പിന്നില്‍ നിന്ന് ചതിച്ചവരായി ലോകം നമ്മളെ കാണാൻ ഈ സംഭവം കാരണമായേക്കാം എന്ന ആശങ്കയും ഉയരുന്നുണ്ട്. ഗൂഢാലോചന ആരോപണങ്ങള്‍ ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് നടന്ന സൈനിക അഭ്യാസത്തിലേയ്ക്ക് അമേരിക്കയെയും ക്ഷണിച്ചിരുന്നെങ്കിലും അവർ പടക്കപ്പലുകളെ അയച്ചിരുന്നില്ല. ഇസ്രായേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കാനുള്ള അമേരിക്കയുടെ പദ്ധതിയെക്കുറിച്ച്‌ കേന്ദ്ര സർക്കാരിന് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്ന ഗൗരവകരമായ ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് ഇന്ത്യയാണെന്ന ‘മഹാസാഗർ’ വിഷൻ പ്രഖ്യാപനങ്ങള്‍ക്ക് ഏറ്റ വലിയ തിരിച്ചടിയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. നയതന്ത്ര വിള്ളല്‍ ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന് ഈ സംഭവം വലിയ ആഘാതമുണ്ടാക്കുമെന്ന് കരുതപ്പെടുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ ഈ നയതന്ത്ര പാളിച്ച വരും ദിവസങ്ങളില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. നിലവില്‍ വിദേശ മാധ്യമങ്ങളടക്കം ഇന്ത്യയുടെ നിലപാടിനെ വിമർശിക്കുന്നുണ്ട്.