അയോവ റിപ്പബ്ലിക്കന്‍ കോക്കസുകളിലെ മോശം പ്രകടനം;2024 ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി വിവേക് രാമസ്വാമി .

Spread the love

സ്വന്തം ലേഖിക

വാഷിംഗ്ടണ്‍: അയോവ റിപ്പബ്ലിക്കന്‍ കോക്കസുകളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് 2024 ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി വിവേക് രാമസ്വാമി പിന്മാറി. മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ കോക്കസില്‍ വിജയിച്ചതിന് പിന്നാലെയാണ് 38 കാരനായ വിവേക് രാമസ്വാമി തന്റെ പിന്മാറ്റം പ്രഖ്യാപിച്ച് മുന്നോട്ട് വന്നത്.

അയോവയുടെ ലീഡ് ഓഫ് കോക്കസുകളിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം താന്‍ തന്റെ പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് ബയോടെക് സംരംഭകന്‍ കൂടിയായ വിവേക് രാമസ്വാമി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിനെ അംഗീകരിക്കുന്നതായും കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാലും അദ്ദേഹത്തെ പിന്തുണയ്ക്കും എന്നും വിവേക് രാമസ്വാമി കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ഫെബ്രുവരിയില്‍ മത്സരത്തിനിറങ്ങിയപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ താരതമ്യേന അജ്ഞാതനായ രാമസ്വാമിക്ക് കുടിയേറ്റത്തെക്കുറിച്ചുള്ള ശക്തമായ അഭിപ്രായങ്ങളിലൂടെയും അമേരിക്ക ഫസ്റ്റ് എന്ന സമീപനത്തിലൂടേയും റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ശ്രദ്ധയും പിന്തുണയും നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വരത്തിലും നയത്തിലും പ്രതിഫലിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണ തന്ത്രം.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിന്റെ മുന്‍നിരക്കാരന്‍ എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച് കൊണ്ട് ട്രംപ് അയോവയില്‍ ഇന്നലെ വിജയിക്കുകയും ചെയ്തു. റിപബ്ലിക്കന്‍ വോട്ടര്‍മാര്‍ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്ന ആദ്യത്തെ സ്റ്റേറ്റാണ് അയോവ.

53.3 ശതമാനം വോട്ട് നേടിയാണ് ട്രംപ് ഇവിടെ വിജയിച്ചിരിക്കുന്നത് രാമസ്വാമിയുടെ മാതാപിതാക്കള്‍ ദക്ഷിണേന്ത്യക്കാരാണ്. ഒഹായോയിലാണ് രാമസ്വാമിയുടെ ജനനം. 2014-ല്‍ അദ്ദേഹം സ്വന്തം ബയോടെക് കമ്പനിയായ റോവന്റ് സയന്‍സസ് സ്ഥാപിച്ച വിവേക് രാമസ്വാമി ഇതുവരെ പൂര്‍ണ്ണമായും വികസിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യാത്ത മരുന്നുകള്‍ക്കായി വലിയ കമ്പനികളില്‍ നിന്ന് പേറ്റന്റുകള്‍ വാങ്ങിയാണ് ബിസിനസ് ആരംഭിക്കുന്നത്.

2021-ല്‍ അദ്ദേഹം കമ്പനിയുടെ സി ഇ ഒ സ്ഥാനം രാജിവച്ചു. ബിസിനസ് മാഗസിന്‍ ഫോര്‍ബ്‌സിന്റെ 2023 ലെ കണക്ക് പ്രകാരം രാമസ്വാമിയുടെ സമ്പത്ത് 630 മില്യണ്‍ ഡോളറാണ്.