
മകന്റെ മുറിയിൽ നിന്ന് രൂക്ഷഗന്ധം ; അമ്മയുടെ അന്വേഷണത്തിൽ കണ്ടെത്തിയത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം; അമ്മ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി; ഞെട്ടൽ മാറാതെ കുടുംബം
സ്വന്തം ലേഖകൻ
ലോസ് ആഞ്ചൽസ്: മകന്റെ മുറിയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ അമ്മ കണ്ടെത്തി. യുഎസിലെ കാലിഫോർണിയയിലാണ് സംഭവം. മകന്റെ മുറിയിൽനിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് അമ്മ മുറി പരിശോധിച്ചത്. അകത്തു കയറി നോക്കിയപ്പോൾ ഒരു സ്ത്രീയുടെ ശരീരമാണെന്ന് തിരിച്ചറിഞ്ഞു. ഉടനെ ഇവർ ബോധരഹിതയായി. ബോധം വന്ന ശേഷമാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ ഇരുപത് വയസ്സുള്ള യുവതിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഫോക്‌സ് 11 റിപ്പോർട്ട് അനുസരിച്ച്, ലോസ് ഏഞ്ചൽസ് പൊലീസിനാണ് അമ്മ വിവരം അറിയിച്ചത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാണ് മരിച്ചതെന്നും വ്യക്തമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ് മോർട്ടം, ഫോറൻസിക് പരിശോധനകൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാകാനൂ. അതേസമയം മകനെ കണ്ടെത്താനായിട്ടില്ല. പൊലീസിനെ വിളിച്ച സ്ത്രീയുടെ ഇരുപത്തിയാറുകാരനായ മകനാണ് പ്രതിയെന്ന് പൊലീസ് വക്താവ് സ്ഥിരീകരിച്ചു. ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചെന്നും വക്താവ് അറിയിച്ചു. കൊലപാതകമാണ് ചുമത്തിയ വകുപ്പ്.