അഭിമാനം വാനോളം ഉയര്‍ത്തി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ; ബൈഡനൊപ്പം ഭരണചക്രം തിരിക്കാന്‍ ഒരു മലയാളി ഉള്‍പ്പടെ 17 ഇന്ത്യന്‍ വംശജര്‍ : ഭരണമേല്‍ക്കുന്നതിന് മുന്‍പ് തന്നെ നിയുക്ത പ്രസിഡന്റ് ഇത്രയധികം ഇന്ത്യാക്കാരെ നാമനിര്‍ദ്ദേശം ചെയ്യുന്നത് അമേരിക്കന്‍ ചരിത്രത്തിലാദ്യം
സ്വന്തം ലേഖകന്‍
ന്യൂഡൽഹി: ഇന്ത്യയില്‍ വേരുകളുള്ള ജോ ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബൈഡന്റെ കീഴില്‍ ഒരു മലയാളി ഉള്‍പ്പടെ 17 ഇന്ത്യന്‍ വംശജരാണ് വിവിധ പദവികളില്‍ എത്തുന്നത്. ജനുവരി ഇരുപതിനാണ് ബൈഡന്റെയും ഇന്ത്യക്കാരിയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും സത്യപ്രതിജ്ഞ.
നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന 20 ഇന്ത്യന്‍ വംശജരില്‍ 17 ഇന്ത്യന്‍ വംശജര്‍ വൈറ്റ്ഹൗസ് സമുച്ചയത്തിലെ വിവിധ വകുപ്പുകളിലായി ഉന്നതപദവികളിലെത്തുകയാണ്. നീര ഠണ്ഡന്‍ ഉള്‍പ്പെടെ 17 പേരാണ് ഉള്ളത്. ഇതില്‍ 13 പേര്‍ വനിതകളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ രണ്ടു പേര്‍ കശ്മീരില്‍ കുടുംബവേരുകളുള്ളവര്‍. ഭരണമേല്‍ക്കുന്നതിനു മുന്‍പു തന്നെ നിയുക്ത പ്രസിഡന്റ് ഇത്രയധികം ഇന്ത്യക്കാരെ നാമനിര്‍ദ്ദേശം ചെയ്യുന്നതും അമേരിക്കന്‍ ചരിത്രത്തിലാദ്യമാണ്. ദേശീയ സുരക്ഷാ കൗണ്‍സിലിലേക്ക് മലയാളിയായ ശാന്തി കളത്തിലുണ്ട്.
ശാന്തി നിലവില്‍ ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ ഡെമോക്രാറ്റിക് സ്റ്റഡീസിന്റെ സീനിയര്‍ ഡയറക്ടറാണ്.മുന്‍പ് യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റിന്റെ സീനിയര്‍ ഡെമോക്രസി ഫെലോ, കാര്‍നഗി എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷനല്‍ പീസിന്റെ അസോഷ്യേറ്റ്, ഏഷ്യന്‍ വാള്‍ സ്ട്രീറ്റ് ജേണലിന്റെ ഹോങ്കോങ് ലേഖിക തുടങ്ങിയ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാള്‍ പോളി സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രഫസര്‍ അന്തരിച്ച ജയിംസ് സക്കറിയ കളത്തിലിന്റെയും ലൂസിയയുടെയും മകളാണ് ശാന്തി.
ബൈഡന്‍ ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ഇവര്‍
നീര ഠണ്ഡന്‍ ഡയറക്ടര്‍, വൈറ്റ്ഹൗസ് ഓഫിസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ്
ഡോ. വിവേക് മൂര്‍ത്തി യുഎസ് സര്‍ജന്‍ ജനറല്‍
വനിത ഗുപ്ത അസോഷ്യേറ്റ് അറ്റോര്‍ണി ജനറല്‍, ജസ്റ്റിസ് വകുപ്പ്
ഉസ്ര സേയ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലെ സിവിലിയന്‍ സെക്യൂരിറ്റി, ഡമോക്രസി ഹ്യൂമന്‍ റൈറ്റ്സ് അണ്ടര്‍ സെക്രട്ടറി
മാല അഡിഗ യുഎസ് പ്രഥമവനിതയാകാന്‍ പോകുന്ന ജില്‍ ബൈഡന്റെ പോളിസി ഡയറക്ടര്‍
ഗരിമ വര്‍മ പ്രഥമവനിതയുടെ ഓഫിസിലെ ഡിജിറ്റല്‍ ഡയറക്ടര്‍
സബ്രിന സിങ് വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി
ഐഷ ഷാ പാര്‍ട്നര്‍ഷിപ് മാനേജര്‍, വൈറ്റ് ഹൗസ് ഓഫിസ് ഓഫ് ഡിജിറ്റല്‍ സ്ട്രാറ്റജി
സമീറ ഫസിലി നാഷനല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡപ്യൂട്ടി ഡയറക്ടര്‍
ഭരത് രാമമൂര്‍ത്തി നാഷനല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡപ്യൂട്ടി ഡയറക്ടര്‍
ഗൗതം രാഘവന്‍ ഡപ്യൂട്ടി ഡയറക്ടര്‍, ഓഫിസ് ഓഫ് പ്രസിഡന്‍ഷ്യല്‍ പഴ്സനേല്‍
വിനയ് റെഡ്ഡി ഡയറക്ടര്‍ സ്പീച് റൈറ്റിങ്
വേദാന്ത് പട്ടേല്‍ അസിസ്റ്റന്റ് പ്രസ് സെക്രട്ടറി
തരുണ്‍ ഛബ്ര സീനിയര്‍ ഡയറക്ടര്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് നാഷനല്‍ സെക്യൂരിറ്റി
സുമന ഗുഹ സീനിയര്‍ ഡയറക്ടര്‍ ഫോര്‍ സൗത്ത് ഏഷ്യ
ശാന്തി കളത്തില്‍ കോഓര്‍ഡിനേറ്റര്‍ ഫോര്‍ ഡമോക്രസി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ്
സോണിയ അഗര്‍വാള്‍ സീനിയര്‍ അഡൈ്വസര്‍ ഫോര്‍ ക്ലൈമറ്റ് പോളിസി ആന്‍ഡ് ഇന്നവേഷന്‍
വിദുര്‍ ശര്‍മ കോവിഡ് കര്‍മസമിതി പോളിസി അഡൈ്വസര്‍ ഫോര്‍ ടെസ്റ്റിങ്
നേഹ ഗുപ്ത അസോഷ്യേറ്റ് കോണ്‍സല്‍
റീമ ഷാ ഡപ്യൂട്ടി അസോഷ്യേറ്റ് കോണ്‍സല്‍.
ശാന്തി കളത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സിലില്‍