
ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയും ബീജിംഗിലെ രണ്ടാം ലോകമഹായുദ്ധ വിജയത്തിൻ്റെ 80-ാം വാർഷികാഘോഷവും പുതിയൊരു ലോകക്രമം ഉയർന്നുവരുന്നതിൻ്റെ വ്യക്തമായ സൂചനകളാണ് നൽകുന്നത്. ഈ സംഭവങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്ത പ്രധാന യാഥാർഥ്യങ്ങളെ കൂടിയാണ് അടയാളപ്പെടുത്തുന്നുണ്ട്.
യൂറോപ്പിനെ ഒഴിച്ചുനിർത്തിക്കൊണ്ടുള്ള ഒരു പുതിയ ആഗോള ക്രമം യൂറേഷ്യൻ രാജ്യങ്ങളെയും ഗ്ലോബൽ സൗത്തിനെയും കേന്ദ്രീകരിച്ച് രൂപം കൊള്ളുകയാണ്. അമേരിക്കൻ താത്പര്യങ്ങൾക്കുവേണ്ടി മാത്രം നിലകൊള്ളുന്ന പാശ്ചാത്യരുടെ “നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം” എന്ന ആശയം ചരിത്രത്തിൻ്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.
ഗാസയിലെ വംശഹത്യ പോലുള്ള അതിക്രമങ്ങൾക്ക് വഴിയൊരുക്കിയത് അമേരിക്ക കേന്ദ്രീകരിച്ചുള്ള ഈ പാശ്ചാത്യ ലോക ക്രമമാണെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് തുറന്നുപറഞ്ഞു. സ്വന്തം താൽപ്പര്യങ്ങളിൽ മുഴുകിയിരിക്കുന്ന പാശ്ചാത്യ നേതാക്കൾ പുതിയ ലോകക്രമം രൂപപ്പെടുത്തുന്നതിൽ പങ്കുചേരാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ്. സ്ലോവാക് നേതാവായ റോബർട്ട് ഫിക്കോയുടെ വാക്കുകളിൽ പറഞ്ഞാൽ, അവർ “പൊട്ടക്കിണറ്റിലെ തവളയെപ്പോലെ” ഇട്ടാവട്ടത്തിൽ കിടന്ന് വട്ടം കറങ്ങാൻ ആഗ്രഹിക്കുന്നവരാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്ക ഉൾപ്പെടുന്ന പാശ്ചാത്യ ചേരിയെ പിന്തള്ളി രൂപം കൊള്ളുന്ന പുതിയ ലോകം, “പരമാധികാര സമത്വം”, “അന്താരാഷ്ട്ര നിയമവാഴ്ച”, “ബഹുരാഷ്ട്രവാദം” എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആശയങ്ങൾകൊണ്ട് തന്നെ പാശ്ചാത്യ രാജ്യങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ് ഉയർന്നുവരുന്ന പുതിയ ലോകം, സ്വാഭാവികമായും ഈ കൂട്ടായ്മയിൽ പങ്കുചേരാനുള്ള പാശ്ചാത്യ രാജ്യങ്ങൾക്കില്ലെന്ന കാര്യവും വ്യക്തമാണ്.
പാശ്ചാത്യ ലോകം അവഗണിക്കാനോ ഭിന്നിപ്പിക്കാനോ ശ്രമിക്കുന്ന രാജ്യങ്ങൾ കൂടുതൽ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്നു. റഷ്യയും ചൈനയും തമ്മിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അടുപ്പം അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്. “പവർ ഓഫ് സൈബീരിയ 2” എന്ന വാതക പൈപ്പ്‌ലൈൻ പദ്ധതിയാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട നീക്കം. റഷ്യൻ വാതകപ്പാടങ്ങളെ മംഗോളിയ വഴി ചൈനയുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതി, ആഗോള ഊർജ്ജ വ്യാപാരത്തിൻ്റെ ദിശ തന്നെ മാറ്റിയെഴുതാൻ പോന്നതാണ്. വർഷങ്ങളായി യൂറോപ്പിലേക്ക് ഒഴുകിയിരുന്ന റഷ്യൻ ഊർജ്ജം ഇനി ചൈനയിലേക്കും ഏഷ്യയിലേക്കും തിരിയും. ഇത് പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കും വലിയ തിരിച്ചടിയാണ്.
ഈ തന്ത്രപരമായ പങ്കാളിത്തം വെറും ഊർജ്ജ രംഗത്ത് മാത്രം ഒതുങ്ങുന്ന ഒന്നല്ല. റഷ്യയെയും ചൈനയെയും തമ്മിൽ ഭിന്നിപ്പിക്കാമെന്ന് കരുതുന്ന പാശ്ചാത്യ സ്വപ്നങ്ങൾക്കാണ് ഇവിടെ അന്ത്യം കുറിക്കുന്നത്. സൈനികമായും വ്യവസായപരമായും ഇരു രാജ്യങ്ങളും ഒരേ പക്ഷത്താണെന്ന് ഈ നീക്കം അടിവരയിടുന്നു. റഷ്യയുടെ ശക്തമായ സൈനിക ശേഷിയും ചൈനയുടെ ലോകത്തിലെ ഏറ്റവും വലിയ സൈന്യവും ഒരുമിച്ച് നിൽക്കുന്നത് പാശ്ചാത്യ രാജ്യങ്ങൾക്ക് വലയ വെല്ലുവിളി തന്നെയാണ്.