video
play-sharp-fill

ലോകാരോ​ഗ്യ സംഘടനയിൽ നിന്നും ഔദ്യോ​ഗി​ക ബന്ധം വിച്ഛേദിച്ച് അമേരിക്ക; നടപടി സംഘടന ചൈനയുടെ നിയന്ത്രണത്തിലെന്നാരോപിച്ച്

ലോകാരോ​ഗ്യ സംഘടനയിൽ നിന്നും ഔദ്യോ​ഗി​ക ബന്ധം വിച്ഛേദിച്ച് അമേരിക്ക; നടപടി സംഘടന ചൈനയുടെ നിയന്ത്രണത്തിലെന്നാരോപിച്ച്

Spread the love

സ്വന്തം ലേഖകൻ

വാഷിം​ഗടൺ: ലോകാരോഗ്യ സംഘടനയില്‍ നിന്നും ഓദ്യോഗിക പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് അമേരിക്ക.രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കെയാണ് അമേരിക്കയുടെ തീരുമാനം. ലോകാരോഗ്യ സംഘടന ചൈനയുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ചാണ് നടപടി.

നിര്‍ണായക തീരുമാനമെടുക്കുകയാണെന്ന സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് കൈമാറിയെന്ന് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പിന്‍വാങ്ങല്‍ 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. എന്നാല്‍ തിങ്കളാഴ്ച മുതല്‍ അമേരിക്ക ലോകാരോഗ്യ സംഘടനയിലുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് വൈറസിനെ നേരിടാന്‍ സംഘടന ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു ടംപിന്റെ പ്രഖ്യാപനം. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കാറുള്ള ധനസഹായം മറ്റേതെങ്കിലും ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.