
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നും മൈക്ക് വാള്‍ട്‌സിനെ നീക്കി; താല്‍കാലികമായി മാര്‍ക്കോ റുബിയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല വഹിക്കും
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. മാര്‍ക്കോ റുബിയോ താല്‍കാലികമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല വഹിക്കും.
അമേരിക്കയുടെ യുഎന്‍ അംബാസഡറായി വാള്‍ട്‌സിന് പകരം ചുമതല നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ പുതിയ യുഎന്‍ അംബാസഡര്‍ ആയി തിരഞ്ഞെടുത്തതോടെ ന്യൂയോര്‍ക്കില്‍ അമേരിക്കയുടെ യുഎന്‍ മിഷന് മൈക്ക് വാള്‍ട്‌സ് നേതൃത്വം നല്‍കും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയില്‍നിന്ന് മൈക്ക് വാള്‍ട്‌സിനെ നീക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്ന. ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് അലക്‌സ് വോംഗിനും പദവി നഷ്ടമായേക്കുമെന്നാണ് സൂചന
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0