
മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം. മലപ്പുറം അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെയാണ് മരിച്ച ദിയ ഫാത്തിമയുടെ കുടുംബം രംഗത്തെത്തിയത്.
കടുത്ത പനിയും തളർച്ചയും ഉണ്ടായിട്ടും ആവശ്യമായ ചികിത്സ ആശുപത്രിയിൽ നിന്ന് ലഭിച്ചില്ല. രോഗത്തെ നിസ്സാരവൽക്കരിച്ച് മരുന്ന് തന്ന് വീട്ടിലേക്കയച്ചു. അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങൾ ഗൗനിച്ചില്ല എന്നിവയാണ് കുടുംബത്തിൻ്റെ ആരോപണം.
ഡിസംബർ 26 നാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചത്. കടുത്ത പനിയും തളർച്ചയും ഉണ്ടായപ്പോൾ തന്നെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ തേടിയെങ്കിലും പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറുകയായിരുന്നു. രോഗലക്ഷണങ്ങൾ ഉൾപ്പെടെ ഡോക്ടറിനോട് പറഞ്ഞെങ്കിലും കൃത്യമായ മരുന്ന് നൽകിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അരീക്കോട് കീഴൂപറമ്പ് താലൂക്ക് ആശുപത്രിക്കെതിരെ ഡിഎംഒ ക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ദിയ ഫാത്തിമയുടെ കുടുംബം.