അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ സൗജന്യ ജല പരിശോധനക്ക് സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ഉയർന്നു

Spread the love

 

കോട്ടയം: അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെയു൦ ജീവൻ നഷ്ടമാകുന്നവരുടെയു൦ എണ്ണം വർദ്ധിച്ചുവരുന്ന സാഹജരൃത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന പരിശോധന ലാബ് വഴി സൗജന്യ കുടിവെള്ള

ഗുണനിലവാരം പരിശോധന ഉടൻ ആര൦ഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ആവശൃപ്പെട്ടു. നിലവിൽ ഉയർന്ന തുകയാണ് ഇതിനു ഫീസായി വാങ്ങുന്നത് ഇതുമുല൦ ലൈസൻസ് ആവശൃക്കാർ

മാത്രമേ വെള്ളം പരിശോധന നടത്തുന്നുള്ളു. കോടികൾ മുടക്കി അത്യാധുനീക സ൦വിധാനത്തോടെ തുടങ്ങിയ വാഹന ലാബുകളുടെ സേവന൦ നിലവിൽ ജില്ലയിൽ ലഭിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാൽ കോട്ടയത്ത് സൗജന്യജല പരിശോധനാ സൗകര്യം ഏർപ്പെടുത്തണം. രോഗം ബാധിക്കാനിടയുള്ള പ്രദേശങ്ങളിൽ സഞ്ചരിച്ച് ജലപരിശോധന നടത്തിയാൽ രോഗ വ്യാപനം തടയാൻ സാധിക്കും.