
അമീബിക് മസ്തിഷ്‌ക ജ്വരം മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് പകരില്ല.എന്നാൽ അമീബക്ക് പ്രിയം ചൂടുള്ള വെള്ളം .രോഗബാധ വര്‍ധിക്കുന്നത് വേനല്‍ക്കാലത്ത് . അമീബയുടെ ഇഷ്ടഭക്ഷണം ചൂടുള്ള വെള്ളത്തില്‍ കാണുന്ന സയാനോബാക്ടീരിയ.
ആഗോളതാപനം വെള്ളത്തിന്റെ ചൂട് വര്‍ധിപ്പിക്കുകയും അമീബയ്ക്ക് വളരാൻ അനുകൂല സാഹചര്യം ഉണ്ടാക്കുകയും വേനല്‍ക്കാലത്ത് ആളുകള്‍ കൂടുതലായി കുളങ്ങളിലും മറ്റും കുളിക്കുകയും ചെയ്യുന്നതാണു രോഗബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും എന്ന് പഠനങ്ങൾ .തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, ജെന്നി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, സ്വബോധം നഷ്ടപ്പെടുന്ന അവസ്ഥ തുടങ്ങിയവ പ്രാഥമിക ലക്ഷണങ്ങള്‍.രോഗം ഗുരുതരമായാൽ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍.