ഈ വര്‍ഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ചത് 17 പേര്‍; കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

Spread the love

തിരുവനന്തപുരം :  അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ചവരുടെ കണക്കില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഈ വർഷം രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 17 ആണെന്നുള്ള സ്ഥിരീകരണമാണ് ആരോഗ്യ മന്ത്രി വീണ ജോർജ് പുറത്ത് വിട്ടത്.

video
play-sharp-fill

നേരത്തെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം. 18 പേർക്ക് മാത്രമായിരുന്നു രോഗം ബാധിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം 66 പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ട്. മുൻപ് രണ്ട് മരണം മാത്രമായിരുന്നു സ്ഥിരീകരിച്ചിരുന്നത്.

കണക്കുകളില്‍ അവ്യക്തത ചർച്ചയായതിന് പിന്നാലെയാണ് രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ ആരോഗ്യ വകുപ്പ് വ്യക്തത കൊണ്ടുവന്നത്. ഇന്നലെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ മാസം മാത്രം 19 പേർക്ക് രോഗബാധയുണ്ടാവുകയും ഏഴ് പേർ മരണപ്പെടുകയും ചെയ്തു എന്നാണ് സ്ഥിരീകരിച്ച ഏറ്റവും പുതിയ വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group