എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?; അറിയാം രോഗ ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

Spread the love

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?

കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജലസ്രോതസ്സുകളുമായി ബന്ധപ്പെടുന്നവരിലാണ് സാധാരണയായി ഈ അപൂർവ രോഗം കാണപ്പെടുന്നത്. ‘നേഗ്ലെറിയ ഫൗലേറി’, ‘അക്കാന്ത അമീബ’ തുടങ്ങിയ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലൂടെ തലച്ചോറിലേക്ക് കടക്കുമ്പോഴാണ് രോഗം ബാധിക്കുന്നത്.

രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരില്ല. 97 ശതമാനത്തിലധികം മരണ നിരക്കുള്ള രോഗമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറിയാം രോഗ ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

തീവ്രമായ തലവേദന, പനി, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ. കുട്ടികളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖതയും രോഗ ലക്ഷണമായി കണ്ടു വരുന്നു.

രോഗം ഗുരുതരമായാൽ അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും കാണാം.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും പൂർണ്ണമായും ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

കൂടാതെ, മലിനമായ ജലത്തിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.