
പയ്യോളി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തുറയൂർ തോലേരി ചൂരക്കാട് വയൽ നിടുംകുനി സരസു (58) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാവിലെയോടെയായിരുന്നു അന്ത്യം.
അസുഖ ബാധിതയായ വീട്ടമ്മയെ അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒരു മാസത്തോളമായി ചികിൽസയിലായിരുന്നു. പിതാവ്: വരിയൻ. മാതാവ്: കല്യാണി. ഭർത്താവ്: ചന്ദ്രൻ. മകൻ: നിധിൻ. സഹോദരങ്ങൾ: സുരേന്ദ്രൻ, സുരേഷ്ബാബു, പ്രദീപൻ, രാജൻ, രജനി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



