
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച റഹീമിനോപ്പം ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷണങ്ങളോടെ മരിച്ച നിലയില്‍ കണ്ടെത്തി.
റഹീം ജോലി ചെയ്ത അതേ ഹോട്ടലിലെ ജീവനക്കാരനായ കോട്ടയം സ്വദേശിയെയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇദ്ദേഹം മരിച്ചത്.
ഇതിന് പിന്നാലെ ഇവർ രണ്ടുപേരും ജോലി ചെയ്തിരുന്ന കോഴിക്കോട് പന്നിയങ്കരയിലെ ശ്രീനാരായണ ഹോട്ടല്‍ അടച്ചിടാൻ കോർപറേഷൻ നിർദേശം നല്‍കി. സംഭവത്തിന് പിന്നാലെ നാട്ടുകാരും പ്രദേശവാസികളും ആശങ്കയിലായിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ താമസിച്ചിരുന്ന വീട്ടിലെ കിണറില്‍ നിന്നും വെള്ളത്തിന്‍റെ സാമ്പിള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചു. അബോധാവസ്ഥയിലായിരുന്ന റഹീം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണ് റഹീം മരിച്ചതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. മൈക്രോബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.