video
play-sharp-fill

ശ്വാസതടസ്സം നേരിട്ട ആറുവയസുകാരിക്ക് രക്ഷകനായി രാകിൽരാജ്;  പീരുമേട്ടിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് ആംബുലൻസ് കുതിച്ചു പാഞ്ഞത് മണിക്കൂറില്‍ 73 കിലോമീറ്റര്‍ വേഗതയിൽ ; വഴിയൊരുക്കി പൊലീസും ഡ്രൈവേഴ്‌സ് സംഘടനകളും

ശ്വാസതടസ്സം നേരിട്ട ആറുവയസുകാരിക്ക് രക്ഷകനായി രാകിൽരാജ്; പീരുമേട്ടിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് ആംബുലൻസ് കുതിച്ചു പാഞ്ഞത് മണിക്കൂറില്‍ 73 കിലോമീറ്റര്‍ വേഗതയിൽ ; വഴിയൊരുക്കി പൊലീസും ഡ്രൈവേഴ്‌സ് സംഘടനകളും

Spread the love

പീരുമേട്: ശ്വാസതടസ്സം നേരിട്ട ആറുവയസുകാരിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കാൻ ആംബുലൻസ് പാഞ്ഞത് മണിക്കൂറില്‍ 73 കിലോമീറ്റര്‍ വേഗതയിൽ, ആംബുലന്‍സ്ഡ്രൈവര്‍ പീരുമേട് സ്വദേശി രാകില്‍ രാജാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ നിന്നും 88 കിലോമീറ്റര്‍ അകലെയുള്ള മെഡിക്കല്‍ കോളജിലേക്ക് ഒന്നേകാല്‍ മണിക്കൂറുകള്‍ ഓടിയെത്തിയത് .

ഏലപ്പാറ കോഴിക്കാനം സ്വദേശിയായ നവ്യ എന്ന ആറു വയസ്സുകാരിയെയാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ജീവൻ രക്ഷിച്ചത്..

കണ്‍ട്രോള്‍റൂം, ട്രാഫിക് പൊലീസിന്റെ ഡ്രൈവേഴ്‌സ് സംഘടനയായ ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫ്രീ ക്കേഴ്‌സ് അസോസിയേഷന്റെയും സംയുക്തമായ ഇടപെടലുകള്‍ കൊണ്ടാണ് ഇത്രയും ദുഷ്‌കരമായ വഴികളിലൂടെ ആംബുലന്‍സ് ഓടി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെ 10ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ നിന്നും പുറപ്പെട്ടത് മുതല്‍ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പൊന്‍കുന്നത്തും പൊലീസ് ആംബുലന്‍സിന് മറ്റു വാഹനങ്ങളെ നിയന്ത്രിച്ച്‌ വഴിയൊരുക്കുന്നതില്‍ സജ്ജമായിരുന്നു. ഡ്രൈവേഴ്‌സ് സംഘടനകള്‍ കൂടെ പങ്കുചേര്‍ന്നപ്പോള്‍ വഴിയില്‍ മറ്റു തടസ്സങ്ങള്‍ ഒന്നും ഉണ്ടായതുമില്ല.