
കൊല്ലം: നിർത്തിയിട്ട കെഎസ്‌ആർടിസി ബസില്‍ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തില്‍ നാലുപേർക്ക് പരിക്ക്. ആംബുലൻസില്‍ ഉണ്ടായിരുന്ന നാലുപേർക്കാണ് പരിക്കേറ്റത്. നിലമേല്‍ പുതുശേരിയിലാണ് സംഭവം .
കിടപ്പ് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തില്‍പ്പെട്ടത്. ഒരു കാർ ആംബുലൻസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസില്‍ തട്ടുകയായിരുന്നു.
തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് കെഎസ്‌ആർടിസി ബസ്സിലിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. പരിക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


