
കോഴിക്കോട്: ആംബുലൻസ് ഡ്രൈവർമാർക്ക് സ്വകാര്യ ആശുപത്രികള്‍ കമ്മീഷൻ നല്‍കുന്നെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ആംബുലൻസ് ഉടമസ്ഥരുടെയും ഡ്രൈവർമാരുടെയും സംഘടന രംഗത്ത്.
ആരോഗ്യ വകുപ്പിലെ വീഴ്ചകള്‍ മറക്കാൻ ആണ് മന്ത്രി വീണ ജോർജ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നും പണം നല്‍കുന്നതിന് തെളിവുണ്ടെങ്കില്‍ പുറത്ത് വിടണം, അങ്ങിനെ ഉണ്ടെങ്കില്‍ മന്ത്രി നടപടി എടുക്കുകയാണ് വേണ്ടത്.
ആംബുലൻസ് ഉടമകളെ മന്ത്രി അപമാനിക്കുകയാണ് ചെയ്തത്. മന്ത്രിയെ നേരിട്ട് കണ്ടു പ്രതിഷേധം അറിയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗിയെ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്യാറുള്ളത്. പിന്നീട് ഡോക്ടർ നിർദേശിക്കുന്ന ഹോസ്പിറ്റലിലേക്ക് മാറ്റും. ഏത് ആശുപത്രിയില്‍ എത്തിക്കണം എന്ന് ആംബുലൻസ് ഡ്രൈവർ അല്ല തീരുമാനിക്കുന്നത് എന്നും സംഘടന പ്രതിനിധി വ്യക്തമാക്കി.



