
തൃശൂർ: ആംബുലൻസ് ഡ്രൈവർമാർ തമ്മില്‍ ഏറ്റുമുട്ടി.
തൃശൂർ കുന്നംകുളത്താണ് സംഭവം. മലങ്കര ആശുപത്രി പരിസരത്തായി ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്.
പരസ്‌പരം കളിയാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവർമാർ തൃശൂർ പൊലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിലേയ്ക്ക് രോഗികളുമായി എത്തിയ ആംബുലൻസ് ഡ്രൈവർമാരാണ് പരസ്‌പരം ഏറ്റുമുട്ടിയത്. എന്നാല്‍ തന്നെ എന്തിനാണ് തല്ലിയതെന്ന് മനസിലായില്ലെന്ന് ആദ്യം മർദ്ദനമേറ്റ ഡ്രൈവർ പറയുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈക്ക് പരിക്കുണ്ട്.
സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്നും വിശദമായി അന്വേഷണത്തിനുശേഷമായിരിക്കും കൂടുതല്‍ നടപടി സ്വീകരിക്കുകയെന്നും പൊലീസ് വ്യക്തമാക്കി.