ആംബുലൻസിന്റെ മറവിൽ എംഡിഎംഎ കച്ചവടം;കർണാടകയിൽനിന്നു കടത്തിക്കൊണ്ടുവന്ന 430 മില്ലിഗ്രാം എംഡിഎംഎയുമായി ആംബുലൻസ് ഡ്രൈവറെ എക്സൈസ് അറസ്റ്റ് ചെയ്തു

Spread the love

തളിപ്പറമ്പ്: കർണാടകയിൽനിന്നു കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി ആംബുലൻസ് ഡ്രൈവറെ എക്സൈസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി.മുസ്തഫയെയാണ്(37) 430 മില്ലിഗ്രാം എംഡിഎംഎയുമായി തളിപ്പറമ്പ് റേഞ്ച് എക്സൈസ് അധികൃതർ കണ്ടിവാതുക്കൽവച്ചു പിടികൂടിയത്.

രോഗികളുമായി പോയി വരുമ്പോൾ എംഡിഎംഎ എത്തിച്ച് ആവശ്യക്കാർക്കു നൽകുകയാണ് ഇയാളുടെ പതിവെന്ന് എക്സൈസ് അറിയിച്ചു. രോഗികളുമായി വരുമ്പോൾ എക്സൈസ്, പൊലീസ് പരിശോധനയില്ലാതെ കടന്നുപോകാം എന്ന മറവിലായിരുന്നു ലഹരിക്കടത്ത്. മാസങ്ങളായി ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.

റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.കെ.രാജീവന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.രാജേഷ്, പി.പി.മനോഹരൻ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് കെ.മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.വി.വിജിത്ത്, കലേഷ്, ഡ്രൈവർ പ്രകാശൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group