video
play-sharp-fill
ഗുരുതരമായി  പരിക്കേറ്റ രോഗിയ്ക്ക് അടിയന്തര ആശുപത്രി മാറ്റം…!  ആംബുലൻസ് ഡ്രൈവർമാരെ ഏപ്രിൽ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെതിരെ നടപടി ആവശ്യപ്പെട്ട്  പരാതി

ഗുരുതരമായി പരിക്കേറ്റ രോഗിയ്ക്ക് അടിയന്തര ആശുപത്രി മാറ്റം…! ആംബുലൻസ് ഡ്രൈവർമാരെ ഏപ്രിൽ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി

സ്വന്തം ലേഖകൻ

കൊച്ചി: ഗുരുതരമായി പരിക്കേറ്റ രോഗിയ്ക്ക് അടിയന്തര ആശുപത്രി മാറ്റം ആവശ്യപ്പെട്ട് ആംബുലൻസ് ഡ്രൈവർമാരെ ഏപ്രിൽ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി .എറണാകുളം കളമശ്ശേരിയിലെ ആംബുലൻസ് ഡ്രൈവർമാരാണ് പൊലീസിൽ പരാതി നൽകിയത്.

എറണാകുളം കളമശ്ശേരിയിലെ നാല് ആംബുലൻസ് ഡ്രൈവർമാരെയാണ് സാമൂഹ്യവിരുദ്ധൻ പറ്റിച്ചത്. ഇന്നലെ കളമശ്ശേരി സ്വദേശിയായ ആംബുലൻസ് ഡ്രൈവർ സെയ്നുദ്ദീന്‍റെ ഫോണിലേക്ക് വിളിയെത്തുന്നു. അടിയന്തിരമാണ്, ഉടൻ എറണാകുളം മെഡിക്കൽ കോളേജിലെത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് മിനിറ്റിനുള്ളിൽ സെയ്നുദ്ദീൻ ആശുപത്രിയിലെത്തി. 8891419760 ഈ നമ്പറിൽ നിന്നായിരുന്നു വിളി വന്നത്. അതിന് ശേഷം ഈ മൊബൈൽ ഫോൺ ഓഫാണ്.

ഏപ്രിൽ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെ സൈബ‍ർ സെൽ വഴി ഉടൻ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണിവർ.