video
play-sharp-fill

രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവം ; അപകടകരമായ ഡ്രൈവിങ്ങിന് കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവം ; അപകടകരമായ ഡ്രൈവിങ്ങിന് കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

Spread the love

ആലപ്പുഴ : ആലപ്പുഴയില്‍ രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവത്തില്‍ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായി വാഹനമോടിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ച ആർടിഒയ്ക്ക് മുൻപില്‍ ഹാജരാകാൻ നിർദേശം നല്‍കി. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് ഇതുവരെ നൂറനാട് പൊലീസ് പറയുന്നത്. ആദ്യഘട്ടത്തില്‍ പരാതിയുമായി ആംബുലൻസ് ഡ്രൈവർ എത്തിയിരുന്നു.

അതിന് ശേഷം ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവാക്കള്‍ ക്ഷമ ചോദിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്ന് ആംബുലൻസ് അസോസിയേഷൻ അറിയിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുർന്ന് മോട്ടോർവാഹനവകുപ്പാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ നിയമ നടപടികളിലേക്ക് പോകും എന്നാണ് മോട്ടോർവാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താമരക്കുളം വൈയ്യാങ്കരയില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. ആനയടിയില്‍ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ആംബുലൻസിന് സൈഡ് കൊടുക്കാതെ കുറെ ദൂരം കാർ ഓടിച്ച്‌ യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തി. തുടർന്നാണ് വാഹനത്തിന് കുറുകെ കാർ നിർത്തിയിട്ട് യാത്ര തടസപ്പെടുത്തി വെല്ലുവിളി നടത്തിയത്.