കഴക്കൂട്ടത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
തിരുവനന്തപുരം: കഴക്കൂട്ടത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ച് മൂന്നു പേർക്ക് പരിക്ക്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നും രോഗിയുമായി ചവറയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ടു കാറുകളിലും സ്കൂട്ടറിലും ഇടിച്ചു കയറുകയായിരുന്നു.
സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ നില ഗുരുതരമാണ്. ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾക്കും പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0