രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച്‌ കത്തി;  വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു

രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച്‌ കത്തി; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വാഹനാപകടം.

രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച്‌ കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലബാർ മെഡിക്കല്‍ കോളേജില്‍നിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം. സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി.