കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോകുന്നതിനിടെ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Spread the love

കണ്ണൂർ: കണ്ണൂരിൽ രോഗിയുമായി അമിത വേഗത്തില്‍ പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഉരുവച്ചാലില്‍ നിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ആംബുലൻസ് നിയന്ത്രണം വിട്ടത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പെരളശ്ശേരിയില്‍ വച്ച്‌ ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തുടർന്ന് മറ്റൊരു ആംബുലൻസ് എത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. റോഡരികില്‍ നിർത്തിയിട്ട കാറിലും ആംബുലൻസ് ഇടിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.