video
play-sharp-fill

അര്‍ജ്യു റോസ്റ്റ് ചെയ്ത ‘മുത്തുമണി’ പീഡനക്കേസില്‍ അറസ്റ്റില്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അറസ്റ്റ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്; ടിക് ടോക് താരം അമ്പിളിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം കനക്കുന്നു

Spread the love

സ്വന്തം ലേഖകന്‍

കൊടകര: യൂട്യൂബ് വ്‌ളോഗര്‍ അര്‍ജ്യുവിന്റെ റോസ്റ്റിങ്ങിലൂടെ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ അമ്പിളി എന്നറിയപ്പെടുന്ന ടിക് ടോക് താരം വിഘ്‌നേഷ് കൃഷ്ണ(19) പീഡനക്കേസില്‍ അറസ്റ്റില്‍. ടിക് ടോക് വീഡിയോകളിലൂടെ താരത്തിന്റെ ആരാധികയായ് മാറിയ പെണ്‍കുട്ടിയെ ഫോണിലൂടെ നേരിട്ട് പരിചയപ്പെടുകയായിരുന്നു.

പരിചയം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ വിവാഹം ചെയ്തുകൊള്ളാം എന്നും പെണ്‍കുട്ടിയോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇത് വിശ്വസിച്ചാണ് വിഘ്‌നേഷുമായി കൂടുതല്‍ അടുക്കുന്നത്. ഇരുവരും സ്ഥിരമായി ഫോണില്‍ വിളിക്കുകയും നേരില്‍ കാണുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാര്‍ അറിയാതെ ഒരുദിവസം പെണ്‍കുട്ടിയെ ബൈക്കില്‍ വിളിച്ചിറക്കി കൊണ്ടുപോയിരുന്നു. അന്നേദിവസമാണ് പീഡനം നടന്നത്. പീഡനത്തിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം വീട്ടികാര്‍ അറിയുന്നത്.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പ്രതിയെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് സി.ഐ എം.കെ മുരളിയുടെ നിര്‍ദ്ദേശപ്രകാരം എസ്.ഐ ഉദയകുമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.