
അംബേദ്കർ ജയന്തി ആഘോഷത്തിന് ബി ജെ പി: ഇന്നു മുതൽ 24 വരെ കോട്ടയം ജില്ലയിൽ വിവിധ പരിപാടികൾ: ഇന്നു വൈകിട്ട് ദീപോത്സവം: നാളെ ബൂത്ത് കേന്ദ്രങ്ങളിൽ പുഷ്പാർച്ചന.
കോട്ടയം: ഡോ. ബി.ആർ. അംബേദ്കറുടെ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
13 മുതല്‍ 24 വരെയാണ് പരിപാടികള്‍. 13ന് ദീപോത്സവം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കും. വൈകിട്ട് 6ന് മണ്ഡലം കേന്ദ്രങ്ങളില്‍ അംബേദ്കർ ചിത്രത്തിന് മുന്നില്‍ ദീപാലങ്കാരം. തുടർന്ന് ഭരണഘടനയുടെ ആമുഖം വായിക്കും.
കോട്ടയം നഗരത്തില്‍ ഡോ. രേണു സുരേഷും പനച്ചിക്കാട് അഡ്വ. നാരായണൻ നമ്പൂതിരിയും കടുത്തുരുത്തിയില്‍ ലിജിൻ ലാലും ഏറ്റുമാനൂരില്‍ ഏറ്റുമാനൂർ രാധാകൃഷ്ണനും കുമരകത്ത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ. ജയസൂര്യനും പാലായില്‍ പ്രൊഫ. ബി. വിജയകുമാറും ഭരണങ്ങാനത്ത് എൻ.കെ. ശശികുമാറും തലയോലപ്പറമ്പില്‍ ടി.എൻ. ഹരികുമാറും വൈക്കത്ത് എസ്. രതീഷും കുറവിലങ്ങാട് പി.ജി. ബിജുകുമാറും നേതൃത്വം നല്‍കും.
ഏപ്രില്‍ 14 ന് ബൂത്ത് കേന്ദ്രങ്ങളില്‍ പുഷ്പാർച്ചനയും ഭരണഘടനയുടെ ആമുഖം വായനയും നടത്തും. തുടർന്ന് നേതാക്കള്‍ പട്ടികജാതി കോളനികളില്‍ സമ്പർക്കം നടത്തും. തുടർന്ന് ജില്ലയിലെ മുതിർന്ന ബിജെപി നേതാക്കള്‍ പട്ടികജാതി – വർഗ വിഭാഗത്തിലെ 125 പ്രമുഖ വ്യക്തികളുമായി സമ്പർക്കം നടത്തും.
24ന് കടുത്തുരുത്തിയില്‍ നടക്കുന്ന സെമിനാറോടെ പരിപാടികള്‍ സമാപിക്കും. പരിപാടികളുടെ ഏകോപനത്തിനായി പി.ജി. ബിജുകുമാർ കണ്‍വീനറും, കെ. ഗുപ്തൻ, സിന്ധു ബി. കോതശ്ശേരി, ഡോ. ശ്രീജിത് കൃഷ്ണൻ, അരുണ്‍ മൂലേടം അംഗങ്ങളുമായ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും ബിജെപി ജില്ലാ പ്രസിഡന്‍റ് ലിജിൻ ലാല്‍ പറഞ്ഞു.