
കുമരകം: കേരള പരവർ സർവീസ് സൊസൈറ്റി കുമരകം ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി.ആർ അംബേദ്കറുടെ 134 മത് ജന്മദിനാഘോഷം സംഘടിപ്പിച്ചു.
ഇന്നലെ രാവിലെ10 പ്രസിഡന്റ് പി.ആർ പ്രഭാകരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭരണഘടനാ ശില്പിയുടെ ഛായാ ചിത്രത്തിൽ
പുഷ്പാർച്ചന നടത്തി. വി.കെ അനിൽകുമാർ സംവരണവും ഭരണഘടനയും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി .തുടർന്ന് ഭരണഘടന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചർച്ചയും വിവരണവും നടത്തി. പ്രസ്തുത യോഗത്തിൽ
അനീഷ് , സുനിൽകുമാർ എന്നിവർ സംസാരിച്ചു.
ബിജെപി കുമരകത്ത്
അംബേദ്കർ ജയന്തി ആഘോഷിച്ചു
കുമരകം : ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ബൂത്തുകളിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. ചന്തക്കവലയിൽ ചേർന്ന യോഗത്തിൽ ബിജെപി പഞ്ചായത്ത്
കമ്മറ്റി പ്രസിഡന്റ് ബിന്ദു കിഷോറിന്റെ അധ്യക്ഷദ്ധയിൽ കൂടിയ യോഗം മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സനീഷ് എൻ.കെ, ആന്റണി ആന്റണി തുടങ്ങിയവർ സംസാരിച്ചു.