video
play-sharp-fill
പുസ്തകവും ഷർട്ടും അടിച്ചുമാറ്റി: മെക്‌സിക്കൻ അംബാസഡർ രാജിവെച്ചു

പുസ്തകവും ഷർട്ടും അടിച്ചുമാറ്റി: മെക്‌സിക്കൻ അംബാസഡർ രാജിവെച്ചു

 

സ്വന്തം ലേഖകൻ

പുസ്തകവും ഷർട്ടും അടിച്ചുമാറ്റിയെന്ന ആരോപണത്തെ തുടർന്ന് അർജന്റീനയിലെ മെക്‌സിക്കൻ അംബാസഡർ രാജിവച്ചു.
ഇദ്ദേഹം ഒരു പുസ്തകക്കടയിൽ നിന്നും പുസ്തകം മോഷ്ടിക്കാൻ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് 77 കാരനായ റിക്കാർഡോ വലേറോ സ്ഥാനമൊഴിന്നത്. വലേറോ ന്യൂറോളജിക്കൽ ചികിത്സയിലാണെന്നാണ് മെക്‌സിക്കൻ വിദേശകാര്യമന്ത്രിയുടെ വിശദീകരണം.

ബ്യൂണസ് ഐറിസിലുള്ള ഒരു പുസ്തകക്കടയിൽനിന്നും പണം നൽകാതെ ഒരു പുസ്തകം എടുക്കുന്ന വലേറോവിൻറെ ദൃശ്യങ്ങൾ സിസിടിവി-യിൽ പതിഞ്ഞിരുന്നു. പുസ്തകം എടുത്ത് ന്യൂസ് പേപ്പറിൽ തിരുകി പുറത്തു കടക്കാൻ ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പതിനെട്ടാം നൂറ്റാണ്ടിലെ ഇറ്റാലിയൻ എഴുത്തുകാരനും പട്ടാളക്കാരനും ചാരനുമായ ജിയാക്കോമോ കാസനോവയുടെ ജീവചരിത്രമാണ് അദ്ദേഹം മോഷ്ടിക്കാൻ ശ്രമിച്ചത്. ഒരു എയർപോർട്ട് ഷോപ്പിൽ നിന്ന് ഷർട്ട് മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും അദ്ദേഹത്തിനെതിരെ പുതുതായി ഉയർന്നുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നയതന്ത്രസുരക്ഷ ഉള്ളതിനാൽ അദ്ദേഹത്തിനെതിരെ കേസെടുക്കാൻ കഴിയില്ല. എന്നാൽ വീഡിയോ പുറത്തായതോടെ മെക്‌സിക്കൻ വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തെ തിരിച്ചുവിളിക്കുകയായിരുന്നു. തുടർന്ന് മെക്‌സിക്കോയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്ബ് ബ്യൂണസ് ഐറിസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നാണ് റിക്കാർഡോ വലേറോ ഷർട്ട് മോഷ്ടിക്കാൻ ശ്രമിച്ചത്.