
സ്വന്തം ലേഖിക
മുംബൈ: അംബാനി കുടുംബത്തിന് വധഭീഷണി.
മുകേഷ് അംബാനി, ഭാര്യ നീത അംബാനി മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവര്‍ക്കെതിരെയാണ് വധഭീഷണി. ഇന്നലെ ഉച്ചയോടെയാണ് ഭീഷണി സന്ദേശം എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രി ബോംബ് വച്ച് തകര്‍ക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.
സംഭവത്തില്‍ ഡിബി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ഇതിന് മുന്‍പും അംബാനി കുടുംബത്തിനെതിരെ ഭീഷണി സന്ദേശം വന്നിട്ടുണ്ട്. ഓഗസ്റ്റ് 15 ന് എച്ച്‌എന്‍ റിലയന്‍സ് ആശുപത്രിയിലെ ഹെല്‍പ്ലൈന്‍ നമ്പറിലാണ് ഭീഷണി സന്ദേശം വന്നത്. അന്ന് എട്ട് തവണയാണ് ഭീഷണി മുഴക്കിയ വ്യക്തി വിളിച്ചത്.
ഈ കോളുകള്‍ ഡിബി മാര്‍ഗ് പൊലീസ് ട്രേസ് ചെയ്യുകയും അന്ന് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ പിടികൂടുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അംബാനിയുടെ വീടായ ആന്റീലിയയ്ക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച എസ്‌യുവി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.