സ്കൂട്ടർ മറിഞ്ഞു അപകടം ; തൃശ്ശൂർ ആമ്പല്ലൂരിൽ സ്വകാര്യ ബസ് തലയിലൂടെ കയറി യുവതിക്ക് ദാരുണാന്ത്യം

Spread the love

തൃശ്ശൂർ : ആമ്പല്ലൂരിൽ സ്വകാര്യ ബസ് തലയിലൂടെ കയറി യുവതി മരിച്ചു.

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കാവെ സ്കൂട്ടർ മറിഞ്ഞു ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു, നെല്ലായി സ്വദേശി സിജിയാണ് മരിച്ചത്.

ഇന്ന് രാവിലെ ആമ്പല്ലൂരിലെ അടിപാത നിർമ്മാണം നടക്കുന്ന ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്ലാബിന് മുകളിൽ കയറിയ സ്കൂട്ടർ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ സിജി തൊട്ടടുത്തുള്ള സ്വകാര്യ ബസിനടിയിലേക്ക് വീഴുകയും അപകടസംഭവിക്കുകയും ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്റെ രക്ഷിക്കാനായില്ല.