video
play-sharp-fill

അമ്പലവയല്‍ കൊലപാതകം; പെണ്‍കുട്ടികള്‍ക്കും മാതാവിനുമല്ലാതെ മറ്റാര്‍ക്കും പങ്കില്ല;  ആരോപണം തള്ളി പൊലീസ്

അമ്പലവയല്‍ കൊലപാതകം; പെണ്‍കുട്ടികള്‍ക്കും മാതാവിനുമല്ലാതെ മറ്റാര്‍ക്കും പങ്കില്ല; ആരോപണം തള്ളി പൊലീസ്

Spread the love

സ്വന്തം ലേഖിക

കല്‍പറ്റ: അമ്പലവയലിലെ വയോധികന്റെ കൊലപാതകത്തില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും മാതാവിനുമല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പെണ്‍കുട്ടികളും മാതാവും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ആയിരംകൊല്ലി മണ്ണില്‍തൊടിയില്‍ മുഹമ്മദ് (70) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദിന്റെ രണ്ടാം ഭാര്യയുടെ ബന്ധുക്കളാണ് കേസിലെ പ്രതികള്‍.

പെണ്‍കുട്ടികളുടെ പിതാവാണ് കൊലപാതകത്തിന് പിന്നിലെന്ന് മുഹമ്മദിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ നിലവില്‍ ജുവനൈല്‍ ഹോമിലാണുള്ളത്. ഇവരുടെ അമ്മയെ സുല്‍ത്താന്‍ ബത്തേരി കോടതിയിലെത്തിച്ച് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.