video
play-sharp-fill

അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് മാറ്റില്ല : ദേവസ്വം ബോർഡ് പ്രസിഡന്റ്

അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് മാറ്റില്ല : ദേവസ്വം ബോർഡ് പ്രസിഡന്റ്

Spread the love

 

സ്വന്തം ലേഖിക

അമ്പലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരുമാറ്റത്തെ ചൊല്ലി തർക്കം തുടരുകയാണ്. അമ്പലപ്പുഴ പാൽപ്പായസത്തിന് പേറ്റന്റിന് കൊടുത്ത കൂട്ടത്തിൽ ഗോപാലകഷായം എന്ന പേർ കൂടി കൊടുക്കാനാണ് ആലോചിച്ചത്. അതിന്റെ ആവശ്യമില്ലെന്നാണ് നാട്ടുകാരുടെ തീരുമാനമെങ്കിൽ അതിനുവേണ്ടി വാശിപിടിക്കില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.

അമ്പലപ്പുഴ ക്ഷേത്രത്തോടും പാൽപ്പായസത്തോടുമുള്ള വിശ്വാസ്യത പലരും മുതലെടുക്കുന്നത് കണ്ടിട്ടാണ് അമ്പലപ്പുഴ പേറ്റന്റ് എടുക്കാൻ തീരുമാനിച്ചത്. പല സദ്യകളിലും അമ്പലപ്പുഴ പാൽപ്പായസമെന്ന് തെറ്റിദ്ധാരണയുണ്ടാക്കി പായസം വിതരണം നടത്തുന്നുണ്ട്. ക്ഷേത്രത്തിലെ നിവേദ്യമെന്ന ധാരണയുണ്ടാക്കി പായസം വിൽപ്പന നടത്തുന്നവരുണ്ട്. അത്തരം മുതലെടുപ്പ് തടയുന്നതിനുള്ള ശ്രമമല്ലാതെ മറ്റൊന്നും ദേവസ്വം ബോർഡ് ആലോചിച്ചിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതെ സമയം അമ്പലപ്പുഴ പാൽപ്പായസത്തിന് പേറ്റന്റ് നേടുകയെന്നത് അഭിനന്ദനാർഹമാണെന്ന് അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷൻ കേരള ഘടകം ചൂണ്ടിക്കാട്ടി. പാൽപ്പായസം നിവേദ്യ പ്രസാദമാകയാൽ അതിനുവേണം പ്രാധാന്യവും പേറ്റന്റും നേടേണ്ടത്. ഗോപാലകഷായമെന്നത് വൈദികവിധി പ്രകാരം നിവേദ്യവസ്തുവല്ല. കഷായമെന്നത് ഭൗതികപ്രാധാന്യമുള്ള ഔഷധത്തെയാണ് സൂചിപ്പിക്കുന്നത്. പാൽപ്പായസമെന്നത് ആത്മനിർവൃതി നൽകുന്ന മധുരതരമായ ഭഗവത്പ്രസാദമാണ്. അതിനാവണം മുൻഗണന എന്നും ഇവർ അഭിപ്രായപ്പെട്ടു.