അമ്പലപ്പുഴ പാൽപായസത്തിന്റെ പേരിലും തട്ടിപ്പ്: തോംസൺ ബേക്കറിക്കെതിരെ നിയമനടപടിയുമായി ദേവസ്വം ബോർഡ്
തിരുവല്ല: പ്രസിദ്ധമായ അമ്പലപ്പുഴ പായസമെന്ന ലേബലിൽ പായസം വിൽപ്പന നടത്തി ബേക്കറി. തിരുവല്ലയിലെ തോംസണ്‍ ബേക്കറിയാണ് അമ്പലപ്പുഴ പായസമെന്ന പേരില്‍ ദിവസങ്ങളായി പായസം വില്പന നടത്തി വന്നത്. തോംസണ്‍ ബേക്കറിയുടെ തന്നെ ഉടമസ്ഥതയിലുള്ള തിരുവല്ല കടപ്പറ ജോളി ഫുഡ് പ്രോഡക്ട്‌സ് ഇതിന്റെ നിര്‍മ്മാതാക്കള്‍.
അമ്പലപ്പുഴ എന്ന് ഇംഗ്ലീഷില്‍ എഴുതുന്നത് ബോധപൂര്‍വ്വം അക്ഷരങ്ങള്‍ മാറ്റിയാണ് പായസം പാക്കിംഗില്‍ അമ്പലപ്പുഴ പായസം എന്ന് പ്രിന്റ് ചെയ്തിരുന്നത്. ഒറ്റനോട്ടത്തില്‍ അമ്പലപ്പുഴ പായസമെന്ന് വായിക്കുകയും ചെയ്യും. 500 മില്ലിയ്ക്ക് 175 രൂപ എന്ന നിരക്കിലായിരുന്നു പായസം വിൽപ്പന.
ഇത് സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉദ്ദ്യോഗസ്ഥര്‍ ബേക്കറിയിലെത്തി പാല്‍പ്പായസം ആവശ്യപ്പെട്ടിരുന്നു.ആദ്യം അമ്പലപ്പുഴപാല്‍പ്പായസം നല്‍കാന്‍ വിസമ്മതിച്ച ബേക്കറി ജീവനക്കാര്‍ പിന്നീട് 175 രൂപ വില ഈടാക്കി പായസം നല്‍കി.ഇക്കാര്യം സംബന്ധിച്ച് വിജിലന്‍സും പരിശോധന നടത്തി തട്ടിപ്പ് മനസ്സിലാക്കി.തുടര്‍ന്ന് വിഷയം ദേവസ്വം ബോര്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബേക്കറി ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തിയതായി ദേവസ്വം പ്രസിഡന്‍റ് എ.പത്മകുമാര്‍ അറിയിച്ചു. ഇതനുസരിച്ച് ആലപ്പുഴ എസ്പി.,അമ്പലപ്പുഴ പോലീസ് എന്നിവര്‍ക്ക് ദേവസ്വം ബോര്‍ഡ് പരാതിനല്‍കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.