play-sharp-fill
ദേശീയപാത 66ന്റെ കരാറുകാരനിൽ നിന്നും  കൈക്കൂലിയായി ആവശ്യപ്പെട്ടത് കാൽ ലക്ഷം രൂപ; അമ്പലപ്പുഴ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

ദേശീയപാത 66ന്റെ കരാറുകാരനിൽ നിന്നും കൈക്കൂലിയായി ആവശ്യപ്പെട്ടത് കാൽ ലക്ഷം രൂപ; അമ്പലപ്പുഴ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: ദേശീയ പാത 66 ന്റെ ഉപ കരാറുകാരനിൽ നിന്നും വാഹനം പിടിക്കാതിരിക്കാൻ കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അമ്പലപ്പുഴ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.

അമ്പലപ്പുഴ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. സതീഷിനെയാണ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ മധ്യമേഖല പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ പാതാ 66 , ആറുവരിപ്പാതയാക്കുന്നതിന്റെ ട്രാൻസ്പോർട്ടിംഗ് ഉപകരാർ എടുത്തിരിക്കുന്ന കരാറുകാരന്റെ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത വാഹനങ്ങൾക്ക് ഇരുപതിനായിരം രൂപ വീതമാണ് പിഴ ഈടാക്കിയത്.

ഈ പിഴ ഒരു മാസത്തേക്ക് ഒഴിവാക്കുന്നതിനായി കാൽ ലക്ഷം രൂപ കൈക്കൂലി ആയി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കരാറുകാരൻ വിജിലൻസിന് സമീപിച്ചു.

തുടർന്ന് പണം കൈപ്പറ്റുന്നതിനായി ചേർത്തല ഭാഗത്ത് യൂണിഫോമിൽ എത്തിയ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

കിഴക്കൻ മേഖല വിജിലൻസ് എസ് പി ബി ജി വിനോദ് കുമാറിൻ്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി ഗിരീഷ് പി സാരഥി, സിഐമാരായ മഹേഷ് പിള്ള, പ്രശാന്ത് കുമാർ, രാജേഷ് എസ് ഐമാരായ സ്റ്റാൻലി തോമസ്, സുരേഷ് കുമാർ, ബസന്ത് എ എസ് ഐമാരായ ജയലാൽ, സത്യ പ്രഭ് എസ് സി പി ഒ മാരായ ഷിജു എസ് സി, സനൽ സഹദേവൻ, ശ്യാം കുമാർ, രാജേഷ് ടി പി, മനോജ് കുമാർ, ലിജു വനിത എ എസ് ഐ രഞ്ജിനി രാജൻ എന്നിവർ റെയിഡിൽ പങ്കെടുത്തു.