‘അമ്പലപ്പുഴയില്‍ യുഡിഎഫ് – ബിജെപി ഡീല്‍’; ജി സുധാകരന്‍റെ പ്രസ്താവന അതിന് തെളിവാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച്‌ സലാം

Spread the love

ആലപ്പുഴ: അമ്പലപ്പുഴയില്‍ ബിജെപി -യുഡ‍ിഎഫ് ഡീല്‍ ആരോപണവുമായി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച്‌ സലാം.

video
play-sharp-fill

അമ്പലപ്പുഴയില്‍ ബിജെപി വോട്ട് കിട്ടുമെന്ന ജി സുധാകരന്റെ പ്രസ്താവന യുഡിഎഫ്- ബിജെപി ഡീലിന്‍റെ ഭാഗം ആണെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി എച്ച്‌ സലാം ആരോപിച്ചു. പ്രചരണത്തിന്‍റെ ഒരു ഘട്ടം കഴിയുമ്പോള്‍ ജി സുധാകരൻ വെല്ലുവിളി അല്ലാതെയായി എന്നും എച്ച്‌ സലാം പറഞ്ഞു.

അമ്പലപ്പുഴയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്. അതില്‍ ജി സുധാകരൻ വെല്ലുവിളിയല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി സുധാകരനെ യുഡിഎഫ് പിന്തുണക്കുന്നുണ്ടെങ്കിലും യുഡിഎഫിന്‍റെ ഉറച്ച വിശ്വാസികളുടെ വോട്ടും സിപിഎമ്മിന് ലഭിക്കുമെന്നും എച്ച്‌ സലാം പറഞ്ഞു.