video
play-sharp-fill

മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് വരുന്നതിനിടെ വള്ളത്തില്‍ നിന്നും കടലില്‍ വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് അമ്പലപ്പുഴ സ്വദേശി

മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് വരുന്നതിനിടെ വള്ളത്തില്‍ നിന്നും കടലില്‍ വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് അമ്പലപ്പുഴ സ്വദേശി

Spread the love

സ്വന്തം ലേഖകൻ

അമ്പലപ്പുഴ: മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് വരുന്നതിനിടെ വള്ളത്തില്‍ നിന്നും കടലില്‍ വീണ് യുവാവ് മരിച്ചു. പുന്നപ്ര തെക്ക് ഒന്നാം വാര്‍ഡില്‍ മാണികപ്പൊഴിക്കല്‍ ജോസഫിന്‍റെ മകന്‍ സുനില്‍ (വെന്‍സേവ്യര്‍ 42) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഏഴോടെ പുന്നപ്ര പനച്ചുവട് പടിഞ്ഞാറായിരുന്നു സംഭവം. ഞായറാഴ്ച രാത്രി വെര്‍ജിന്‍ നീട്ടുവള്ളത്തില്‍ മറ്റ് ആറുപേരോടൊപ്പം മത്സ്യബന്ധനത്തിന് പോയതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരികെ തോട്ടപ്പള്ളി ഹാര്‍ബറിലേക്ക് മടങ്ങുന്നതിനിടെ പുന്നപ്ര പടിഞ്ഞാറുഭാഗത്ത് എത്തിയപ്പോഴേക്കും വള്ളത്തില്‍ നിന്നും കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ കടലില്‍ ചാടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെ പൊന്തുവള്ളത്തില്‍ മത്സ്യബന്ധനത്തിലുണ്ടായിരുന്നവര്‍ നടത്തിയ തെരച്ചിലിലാണ് സുനിലിനെ കണ്ടുകിട്ടിയത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് ശോശാമ്മ. ഭാര്യ ജിജി സുനില്‍. മക്കള്‍ സ്റ്റാന്‍ലി, സ്നേഹ.