
അമ്പലപ്പുഴയിൽ എം ഡി എം എ യുമായി വണ്ടാനം സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ
ആലപ്പുഴ :അമ്പലപ്പുഴയിൽ എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ.അമ്പലപ്പുഴ കുറവൻതോട്, ഇരുചക്രവാഹനത്തിൽ വിൽപനക്കെത്തിച്ച എം ഡി എം എയുമായി രണ്ടുയുവാക്കൾ പിടിയിൽ. അമ്പലപ്പുഴ വണ്ടാനം കണ്ണങ്ങേഴം വീട്ടിൽ അസറുദ്ദീൻ (23), സെയ്ഫുദ്ദീൻ (24) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
രണ്ടര ഗ്രാം എം ഡി എം എ ഇവരിൽ നിന്ന് കണ്ടെടുത്തു.നാർക്കോർട്ടിക് സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Third Eye News Live
0