video
play-sharp-fill

അമ്പലപ്പുഴയിൽ  കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; പിഞ്ചുകുഞ്ഞടക്കം ആറുപേര്‍ക്കു പരിക്ക്

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; പിഞ്ചുകുഞ്ഞടക്കം ആറുപേര്‍ക്കു പരിക്ക്

Spread the love

സ്വന്തം ലേഖകൻ
അമ്പലപ്പുഴ : ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. പിഞ്ചുകുഞ്ഞടക്കം കാർയാത്രികരായ ആറുപേര്‍ക്കു പരിക്ക്.

ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഹരിപ്പാട്‌ ഭാഗത്തേക്കുപോയ കാറും എതിര്‍ദിശയില്‍വന്ന ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന പത്തനംതിട്ട മേക്കൊഴൂര്‍ മൈലപ്ര വെള്ളോലിക്കല്‍ അജിന്‍(35), ഭാര്യ പാര്‍വതി(25), മകന്‍ നീരവ്(ഒരുവയസ്സ്), അജേഷ്(37), ഭാര്യ രാഖി(28), മകള്‍ വൈഗ(രണ്ട്) എന്നിവര്‍ക്കാണു പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടംകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനു തുടക്കമിട്ടത്.

അപകടത്തില്‍പ്പെട്ട കാറില്‍നിന്നു തീയുയര്‍ന്നത്‌ പരിഭ്രാന്തിക്കിടയാക്കി. വൈകാതെ പോലീസും സ്ഥലത്തെത്തി.

അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരുമണിക്കൂറിലേറെ ഭാഗിക ഗതാഗതതടസ്സമുണ്ടായി.