രാവിലെ കൂട്ടിൽ കണ്ട കാഴ്ചകണ്ട് നടുങ്ങി ഉടമ; നാൽപ്പത്തിലധികം മുട്ടക്കോഴികൾ ചത്ത നിലയിൽ; കടിച്ചത് അജ്ഞാത ജീവിയെന്ന് സംശയം

Spread the love

അമ്പലപ്പുഴ:  അമ്പലപ്പുഴ പുറക്കാട് പഞ്ചായത്ത് 14-ാം വാർഡില്‍ കണ്ണൻ തോടത്ത് വീട്ടില്‍ കണ്ണപ്പന്റെ 40-ല്‍ അധികം മുട്ടക്കോഴികളെ അജ്ഞാത ജീവി കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി.വ്യാഴാഴ്ച പുലർച്ചെയാണയിരുന്നു സംഭവം നടന്നത്.

കണ്ണപ്പൻ രണ്ട് കൂടുകളിലായി 80-ല്‍ അധികം മുട്ടക്കോഴികളെയാണ് വളർത്തിയിരുന്നത്. ഇതില്‍ ഒരു കൂട്ടിലുണ്ടായിരുന്ന കോഴികളെയാണ് ജീവി ആക്രമിച്ചത്. കോഴികള്‍ ചത്തുകിടക്കുന്ന വിവരം അറിഞ്ഞെത്തിയ നാട്ടുകാരുടെ ഞെട്ടൽ മാറിയിട്ടില്ല കാരണം പ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അജ്ഞാത ജീവി ഏതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.