അമ്പലമുക്ക് വിനീത കൊലക്കേസ്: 4 പേരുടേയും കഴുത്തിലെ മുറിവുകൾ ഒരുപോലെ; വിനീതയെ കൊലപ്പെടുത്തിയതുപോലെ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതും കഴുത്തറുത്ത്; നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ

Spread the love

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറൻസിസ് ഡോക്ടർ മൊഴി നൽകി.

തമിഴ്നാട് തോവാളയിലുള്ള ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മകളെയുമാണ് പ്രതി ഇതിന് മുമ്പ് കൊലപ്പെടുത്തിയത്.

വിനീതയുടെ കഴുത്തിലുള്ള അതേ മുറിവുകളാണ് മൂന്നു പേരുടേയും കഴുത്തിലുണ്ടായിരുന്നതെന്ന് അന്ന് പോസ്റ്റ്മോർട്ടം നടത്തിയ ആശാരിപള്ളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ദനായ ഡോ ആര്‍ രാജ മുരുഗന്‍ കോടതിയിൽ മൊഴി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിലുള്ള പ്രതി രാജേന്ദ്രനാണ് തമിഴ്നാട്ടിലും മൂന്നു കൊലപാതകം ചെയ്തതെന്ന് കേസന്വേഷിച്ച തമിഴ്നാട് പോലീസിലെ ഉദ്യോഗസ്ഥരും കോടതിയിൽ തിരിച്ചറിഞ്ഞു. അമ്പലമുക്കിലെ ചെടിക്കടയിൽ ജോലി ചെയ്തിരുന്ന വിനീതയെ ഹോട്ടൽ ജീവനക്കാരനായ രാജേന്ദ്രൻ സ്വർണാഭരണം മോഷ്ടിക്കുന്നതിനായി കഴുത്തുറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ വിചാരണ വേളയിലാണ് മൊഴി നൽകിയത്.