
ഇനി ആമസോണില്‍ സാധനങ്ങള്‍ ഓർഡർ ചെയ്താല്‍ എത്തിക്കുക റോബോട്ടോകള്‍. ഇതിനായുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പാഴ്സല്‍ എത്തിക്കുന്നതിനുള്ള പരീക്ഷണത്തിലാണ് കമ്ബനി ഇപ്പോള്‍.
ആമസോണിന്റെ സാൻഫ്രാൻസിസ്കോയിലെ ഓഫീസില്‍ നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റോബോട്ടുകളെ പരീക്ഷിക്കുകയാണ് കമ്ബനി എന്നാണ് റിപ്പോർട്ടുകള്‍.
ഇടവഴികള്‍, പടികള്‍, വാതിലുകള്‍ തുടങ്ങിയവ എല്ലാം അടങ്ങിയ രീതിയില്‍ രൂപകല്പന ചെയ്ത ‘ഹ്യൂമനോയിഡ് പാര്‍ക്ക്’ എന്ന് വിളിക്കുന്ന ഇന്‍ഡോര്‍ ടെസ്റ്റ് ഏരിയയിലാണ് പരീക്ഷണം നടക്കുന്നത്. ഡെലിവറി ചെയ്യേണ്ട വ്യത്യസ്ത സാഹചര്യങ്ങളെ റോബോട്ടുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 മുതല്‍ വെയർഹൗസില്‍ ആമസോണ്‍ എഐ മോഡലുകളെ ഉപയോഗിക്കുന്നുണ്ട്. ആമസോണിന്റെ ഫുള്‍ഫില്‍മെന്റ് സെന്ററുകളിലാണ് ഇവയെ നിയന്ത്രിക്കുന്നത്. 2021 നും 2023 നും ഇടയില്‍ ആമസോണ്‍ ഉപയോഗിക്കുന്ന റോബോട്ടുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.
ഇത്തരത്തില്‍ ഓട്ടോമേഷന്‍ വ്യാപകമാകുന്നത് മറ്റൊരു ഭീഷണി കൂടി ഉയർത്തുന്നുണ്ട്. ഓട്ടോമേഷന്‍ വ്യാപകമാകുമ്ബോള്‍ അത് മനുഷ്യരുടെ ജോലികള്‍ ഇല്ലാതാക്കിയേക്കാമെന്ന ആശങ്കയും വ്യപകമാകുന്നുണ്ട്.