55,000 രൂപക്ക് ആമസോൺ സൈറ്റിൽ ഓർഡർ ചെയ്തത് ലാപ് ടോപ്പ്,​ ബോക്സ് തുറന്നപ്പോൾ ടൈലും, തുണിയും;പരാതിയുമായി പാലാ പൈക സ്വദേശി രംഗത്തെത്തി

Spread the love

കോട്ടയം : ആമസോൺ സൈറ്റിൽ ഓർഡർ ചെയ്തത് ലാപ് ടോപ്പ്. കിട്ടിയത് ടൈലിന്റെ കഷ്ണവും കീറത്തുണിയും. പാലാ പൈക സ്വദേശി ഡോൺ ടോമാണ് പരാതിയുമായി രംഗത്തെത്തിയത്.

video
play-sharp-fill

കഴിഞ്ഞ് 12 നാണ് ലാപ്‌ടോപ് ഓഡർ ചെയ്തത്. 55,000 രൂപയും കൊടുത്തു. ഇന്നലെ കിട്ടിയ ബോക്സ് തുറന്നപ്പോഴാണ് ഞെട്ടിയത്. ബോക്സ് തുറന്നപ്പോൾ മാർബിളും തുണിയും കാർഡ് ബോർഡ് പീസും.

ആമസോൺ അധികൃതരെ പരാതി അറിയിച്ചെന്നും അന്വേഷിക്കാമെന്നാണ് മറുപടി ലഭിച്ചതെന്നും ഡോൺ പറഞ്ഞു. 23 ന് വീണ്ടും ബന്ധപ്പെടാമെന്നും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group