video
play-sharp-fill
ആമസോണിലും ഫ്‌ളിപ്പ്കാർട്ടിലും തകർപ്പൻ കച്ചവടം ; സ്മാർട്ട് ഫോണും ടിവിയുമെല്ലാം പകുതി വിലയ്ക്ക്

ആമസോണിലും ഫ്‌ളിപ്പ്കാർട്ടിലും തകർപ്പൻ കച്ചവടം ; സ്മാർട്ട് ഫോണും ടിവിയുമെല്ലാം പകുതി വിലയ്ക്ക്

സ്വന്തം ലേഖിക

രാജ്യത്തെ ഉത്സവകാലം പ്രമാണിച്ച് വമ്പൻ ഓഫറുകളുമായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളായ ആമസോണും ഫ്ളിപ്പ്കാർട്ടും. ഷോപ്പിംഗ് സൈറ്റുകളുടെ ഈ വർഷത്തെ ആദ്യത്തെ ഓഫർ സെയിൽ ഇന്നുമുതലാണ് ആരംഭിച്ചിരിക്കുന്നത്. ഓഫറുകളുമായി എത്തിയ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിലും, ഫ്ളിപ്പ്കാർട്ടിന്റെ ബിഗ് ബില്ല്യൺ ഡേസും ഞെട്ടിക്കുന്ന വിലകുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്തംബർ 29ന് ആരംഭിച്ച ഓഫർ സെയിൽ ഒക്ടോബർ 4ന് അവസാനിക്കും. ചില കമ്പനികളുടെ സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് ടിവികളും പകുതി വിലയ്ക്ക് വരെ ലഭിക്കുന്നുണ്ട്. പലപ്പോഴും മിനുറ്റുകൾ മാത്രമായിരിക്കും ഈ ഓഫറുകൾ ഉണ്ടാവുക. ലാപ്ടോപ്പ്, ടിവി, ഹെഡ്ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരമങ്ങൾക്കും വസ്ത്രങ്ങൾക്കും അടുക്കള ഉപകരണങ്ങൾക്കും ഒക്കെ വമ്പൻ ഓഫറുകളാണ് ഷോപ്പിംഗ് സൈറ്റുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡുമായി ഇടപാടു നടത്തുന്നവർക്ക് എല്ലാ സാധനത്തിനും 10 ശതമാനം കിഴിവുണ്ട്. ആമസോൺ പ്രൈം മെമ്ബർമാർക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫർ സെയിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിച്ചിരുന്നു. മറ്റുള്ളവർക്ക് ഇന്ന് പുലർച്ചെ 12 മുതലാണ് ഓഫറുകൾ ലഭിച്ചു തുടങ്ങിയത്.