ബുക്ക് ചെയ്ത നാല് ടയറുകൾ എന്നാൽ ലഭിച്ചതോ പൊട്ടിപൊളിഞ്ഞ പഴകിയ ഒരെണ്ണം; ഒടുവില്‍ മാസങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ‘ആമസോണ്‍’ ചതിയില്‍പ്പെട്ട എലപ്പുള്ളി സ്വദേശിക്ക് നീതി; 15,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ട് കോടതി

Spread the love

എലപ്പുള്ളി : ആമസോണിന്റെ ഓണ്‍ലൈൻ വ്യാപാര ആപ്പിലൂടെ പറ്റിക്കപ്പെട്ട എലപ്പുള്ളി സ്വദേശിയായ പ്രവാസിക്ക് ഒടുവിൽ നീതി.

എലപ്പുള്ളി പള്ളത്തേരി സ്വദേശി എം.എസ്.ശ്രീകാന്താണ് ‘ആമസോണ്‍’ എന്ന പ്രമുഖ ഓണ്‍ലൈൻ വ്യാപാര ആപ്പിനെതിരെ മാസങ്ങളോളം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ വിജയം കണ്ടത്.

2024 ഓഗസ്റ്റ് 7നാണ് സംഭവം നടക്കുന്നത്. ശ്രീകാന്ത് ‘ആമസോണ്‍’ ആപ് വഴി കാറിനായി 4 പുത്തൻ ടയറുകള്‍ ആണ് ബുക്ക് ചെയ്തത്. ഒമ്ബത് ദിവസം കഴി‍ഞ്ഞു ലഭിച്ചത് പഴഞ്ചനായി പൊട്ടി പൊളിഞ്ഞ ഒരു ടയർ മാത്രമായിരുന്നു. മറ്റു 3 ടയറുകള്‍ ‌നല്‍കിയുമില്ല. 13,000 രൂപയാണു ടയറുകള്‍ വാങ്ങാൻ ചെലവിട്ടത്. ബാക്കി 3 ടയറുകള്‍ ലഭിക്കാത്തതിനാല്‍ അതിന്റെ പണം തിരികെ ലഭിക്കാനായി ശ്രീകാന്ത് ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. പക്ഷെ, പൊട്ടിയ പഴഞ്ചൻ ടയർ തിരിച്ചെടുക്കാൻ ‘ആമസോണ്‍’ ആപ് അധികൃതർ തയാറായില്ല. പിന്നീട് തുക തിരികെ ലഭിച്ചെങ്കിലും ഇതിന് ഉണ്ടായ സമയനഷ്ടവും ജോലിയെ ബാധിച്ചതും കണക്കില്‍ എടുത്താണ് നിയമപോരാട്ടത്തിനായി ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായിലായിരുന്ന ശ്രീകാന്ത് 2024 ഓഗസ്റ്റ് മാസമാണ് ആമസോണ്‍ വ്യാപാര ആപ് വഴി 4 ടയറുകള്‍ ബുക്ക് ചെയ്തത്. 13,000 രൂപയാണ് ഇതിനായി ചെലവഴിച്ചത്. വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാലും പ്രായമായ ഡ്രൈവർക്കു ടയറുകള്‍ വാങ്ങാൻ പോവാൻ സാധിക്കാത്തതിനാലുമാണ് ഇദ്ദേഹം ആമസോണ്‍ വ്യാപാര ആപ് വഴി ടയറുകള്‍ വാങ്ങിയത്.

ബുക്ക് ചെയ്തു 9 ദിവസത്തിനകം ഒരു ടയർ മാത്രം വീട്ടിലെത്തിച്ചു. 3 ടയറുകള്‍ ബാക്കി കിട്ടാനുണ്ടെന്ന് അപ്പോള്‍ തന്നെ കമ്ബനി അധികൃതരെ അറിയിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. 4 ടയറുകള്‍ ഒരുമിച്ചു വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും എത്തിച്ചില്ല. വീട്ടിലുള്ളവർ കിട്ടിയ ടയർ പൊട്ടിച്ചുനോക്കാനും ശ്രമിച്ചില്ല. ഇതിനിടെ ദുബായില്‍ നിന്ന് അവധിക്കായി അദ്ദേഹം നാട്ടില്‍ എത്തി.

ഇതിനു ശേഷമാണ് ലഭിച്ച ടയറിന്റെ പാക്കറ്റ് പൊട്ടിച്ചുനോക്കിയത്. അപ്പോഴാണ് ഉപയോഗിച്ചു പഴകിയ ടയറാണു ലഭിച്ചതെന്നു മനസ്സിലായത്. പിന്നീട് നല്‍കിയ അപേക്ഷ പരിഗണിച്ച്‌,ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ലഭിക്കാത്ത ടയറുകള്‍ക്കുള്ള പണം തിരികെ ലഭിച്ചെങ്കിലും പൊട്ടിയ ടയർ തിരിച്ചെടുക്കാനോ പകരം എത്തിക്കാനോ തയാറായില്ല.

പിന്നീട് കമ്ബനി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ആമസോണ്‍ വ്യാപാര ആപ്പിന്റെ പ്രീമിയം മെംബറായ തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാവരുതെന്നും അതിനാലാണു നിയമപോരാട്ടത്തിനായി ഇറങ്ങുന്നതെന്നും ശ്രീകാന്ത് വ്യക്തമാക്കി.

ശ്രീകാന്തിന്റെ വാക്കുകള്‍ ഇങ്ങനെ…

ആമസോണ്‍ വ്യാപാര ആപ്പിന്റെ പ്രീമിയം മെംബറായ എനിക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാവരുത്. ഒരു നിവൃത്തി കേട് കൊണ്ട് ഒരാള് ഓണ്‍ലൈനില്‍ വാങ്ങിക്കുന്നു എന്ന് ഉള്ളതല്ല. നമ്മുടെ നാട്ടിലുള്ള കടക്കാരുടെ കൈയില്‍ നിന്ന് വാങ്ങിക്കാഞ്ഞിട്ടല്ല നാട്ടിലുള്ള കടക്കാരും അതുപോലെ സ്മാർട്ട് ആയിട്ട് നിന്ന് അതിനുള്ള കാര്യങ്ങള്‍ കണ്ടെത്തി എല്ലാ ഓപ്ഷൻസും തരുവന്നുണ്ടെങ്കില്‍ നമുക്ക് വാങ്ങിക്കാന്നെ ഉള്ളു. അല്ലാതെ നാട്ടുകാരെ ഒഴിവാക്കി ആമസോണില്‍ പോകുന്നതല്ല.പിന്നെ ആമസോണ്‍ എന്ന് പറഞ്ഞാലും ഇതേ പോലുള്ള നാട്ടുകാർ തന്നെയാണ്. അതില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് സെല്ലേഴ്സ് ആണ്.