ചെലവ് ചുരുക്കലിൻ്റെ ഭാഗമായി വീണ്ടും കൂട്ടപ്പിരിച്ച്‌ വിടല്‍; ഇന്ന് മുതല്‍ നടപടി തുടങ്ങും; 30,000 കോര്‍പ്പറേറ്റ് ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിടുന്നു

Spread the love

ന്യുയോർക്ക്: ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ആമസോണ്‍ കമ്പനി ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.

പിരിച്ചുവിടല്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് സൂചന. ആമസോണിന്റെ 1.55 ദശലക്ഷം ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ പിരിച്ചുവിടുന്നത് ചെറിയ ശതമാനത്തെ മാത്രമാണ്.

എന്നാല്‍, ഏകദേശം 3,50,000 വരുന്ന കോർപ്പറേറ്റ് ജീവനക്കാരുടെ കണക്കുകളെടുക്കുകയാണെങ്കില്‍ ഇത് ഏകദേശം 10 ശതമാനത്തോളം വരും. 2022 അവസാനത്തോടെ ഏകദേശം 27,000 തസ്തികകള്‍ വെട്ടിക്കുറച്ചതിന് ശേഷം ആമസോണ്‍ നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹ്യ മാധ്യമങ്ങളില്‍ ആമസോണിലെ കൂട്ട പിരിച്ചുവിടലല്‍ ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി ഉപകരണങ്ങള്‍, കമ്മ്യൂണിക്കേഷൻസ്, പോഡ്കാസ്റ്റിംഗ് എന്നിവ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ ആമസോണ്‍ ചെറിയ തോതില്‍ ജീവനക്കാരെ ഒഴിവാക്കി വരുന്നുണ്ട്.

ഈ ആഴ്ച ആരംഭിക്കുന്ന പിരിച്ചുവിടലുകള്‍ എച്ച്‌ ആർ, ഓപ്പറേഷൻസ്, ഉപകരണങ്ങള്‍, സേവനങ്ങള്‍, ആമസോണ്‍ വെബ് സർവീസസ് തുടങ്ങിയ വിവിധ ഡിവിഷനുകളെ ബാധിച്ചേക്കുമെന്നാണ് സൂചന. പിരിച്ചുവിടല്‍ സംബന്ധിച്ച ഇമെയില്‍ അറിയിപ്പുകള്‍ ചൊവ്വാഴ്ച രാവിലെ നല്‍കിത്തുടങ്ങുമെന്നും, അതിനുശേഷം ജീവനക്കാരുമായി എങ്ങനെ ആശയവിനിമയം നടത്തണമെന്ന് തിങ്കളാഴ്ച ബാധിക്കപ്പെട്ട ടീമുകളിലെ മാനേജർമാർക്ക് പരിശീലനം നല്‍കിയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ചെലവ് കുറയ്ക്കലിന്റെ ഭാഗമായാണ് ഇപ്പോഴുള്ള ജോലിക്കാരെ പിരിച്ചുവിടാൻ നീക്കം നടത്തുന്നതെന്ന് സൂചനയുണ്ട് കൂടാതെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗവും നിലവിലുള്ള തൊഴിലാളികളുടെ തൊഴിലിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്.