ആറു ലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കാന്‍ ആമസോണ്‍; മനുഷ്യ ജോലികള്‍ റോബോട്ടുകളെ ഉപയോഗിച്ച്‌ മാറ്റിസ്ഥാപിക്കാന്‍ ഒരുങ്ങുന്നു

Spread the love

വാഷിങ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായ ആമസോണില്‍ മനുഷ്യ ജോലികള്‍ റോബോട്ടുകളെ ഉപയോഗിച്ച്‌ മാറ്റിസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

video
play-sharp-fill

യുഎസിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒരാളാണ് ആമസോണ്‍. അടുത്ത ഒരു ദശകത്തിനുള്ളില്‍ ജോലിക്കായി റോബോട്ടുകളെ കൂടുതലായി ആശ്രയിക്കാന്‍ പോകുന്നുവെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്. അതേസമയം ഇക്കാര്യം ആമസോണ്‍ സ്ഥിരീകരിച്ചിട്ടില്ല.

 

ആറ് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ റോബോട്ടുകള്‍ കാരണം ഇല്ലാതാകും എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവാണ് ആമസോണ്‍. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ലോകമെമ്ബാടും ലക്ഷക്കണക്കിന് ആളുകളാണ് ആമസോണില്‍ ജോലി ചെയ്യുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് തൊഴില്‍ മേഖലയില്‍ എത്രത്തോളം പ്രത്യാഘാതം സൃഷ്ടിക്കും എന്നതിന്റെ ഉദാഹരണമാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group