
തൃശൂർ: അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയില്‍തൃശൂർ നീണ്ടൂർ തങ്ങള്‍പടിയിലെ കണ്ടരാശ്ശേരി വീട്ടില്‍ സുമതിയുടെ മകള്‍ രേഖ (34), രേഖയുടെ മകള്‍ ആരതി (11)എന്നിവരെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ രേഖയുടെ മാതാവ് സുമതിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ഭർത്താവ് അനിഷിന്റെ പഴഞ്ഞി ചെറുതുരുത്തിയുള്ള വീട്ടില്‍ നിന്നു ഞായറാഴ്ചയാണ് രേഖയും മകളും നീണ്ടൂരിലെ വീട്ടിലെത്തിയത്.
എരുമപ്പെട്ടി ഇൻസ്പെക്ടർ ലൈജുമോൻ, എസ്.ഐ ജബ്ബാർ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group