സക്കര്‍ബര്‍ഗിനും നരേന്ദ്രമോദിക്കും തൊട്ടുപിന്നില്‍ അമലാ ഷാജി; വാട്‌സാപ്പ് ചാനലില്‍ ഇന്ത്യയില്‍ ജനപ്രീതിയുള്ളവരില്‍ നാലാം സ്ഥാനത്ത് എത്തിയത് ഈ മലയാളി പെൺകുട്ടി

Spread the love

 വാട്സ്ആപ്പ് ചാനല്‍ എന്ന പേരില്‍ വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ 2023 ജൂണിൽ ആയിരുന്നു. ഒരാള്‍ക്ക് നിരവധി പേരിലേക്ക് വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനമാണ് വാട്‌സാപ്പ് ചാനലുകള്‍.സ്ഥാപനങ്ങള്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുമെല്ലാം അവരുടേതായ ഫോളോവര്‍മാരെ ഒത്തുചേര്‍ക്കാനും അവരിലേക്ക് നേരിട്ട് കണ്ടന്റുകള്‍ എത്തിക്കാനും വാട്‌സാപ്പ് ചാനലുകള്‍ സഹായിക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാനലുകള്‍ ആരംഭിക്കാം. ഈ ചാനലുകള്‍ എത്ര ആളുകള്‍ക്ക് വേണമെങ്കിലും ഫോളോ ചെയ്യാം. ഓരോരുത്തർക്കും താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ഉള്ള ചാനലുകള്‍ കണ്ടെത്താനും അവ പിന്തുടരാനും കഴിയും.

പല ഗണത്തില്‍ പെട്ട പലതരം ചാനലുകളുണ്ട് വാട്സാപ്പില്‍. എന്നാല്‍ വ്യക്തികളുടെ പേരിലുള്ള വാട്‌സാപ്പ് ചാനലുകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ളവയില്‍ നാലാമതാണ് അമലാ ഷാജി. വാട്‌സാപ്പിന്റെ ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തൊട്ടുപിന്നില്‍ ഈ തിരുവനന്തപുരംകാരിയാണ്.

ഒന്നാമതുള്ളത് 13.2 മില്യണ്‍ (1.32 കോടി) ഫോളോവര്‍മാരുള്ള മത്‌ലബി ദുനിയ എന്നൊരു ചാനലാണ്. 12.6 മില്യണ്‍ (1.26 കോടി) ഫോളോവര്‍മാരാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 11.1 മില്യണ്‍ (1.11 കോടി) ഫോളോവര്‍മാരാണുള്ളത്. നാലാമതുള്ള അമലാ ഷാജിക്ക് 89 ലക്ഷം ഫോളോവര്‍മാരാണുള്ളത്. ഇന്ത്യയില്‍ എല്ലാ ഗണത്തിലും പെട്ട ഏറ്റവും അധികം ഫോളോവർമാരുള്ള വാട്സാപ്പ് ചാനലുകളുടെ പട്ടികയില്‍ 29-ാം സ്ഥാനമാണ് അമലയ്ക്ക്‌. വാട്സാപ്പ് ചാനല്‍ ആയതിനാല്‍ ഈ ചാനലില്‍ പങ്കുവെക്കുന്ന ഓരോ പോസ്റ്റും ഫോളോവർമാരുടെ ഓരോരുത്തരുടേയും ഇൻബോക്സില്‍ എത്തും എന്നത് ഒരു നേട്ടമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഡലും സംഗീത കലാകാരിയും ഇന്റർനെറ്റ് സെലിബ്രിറ്റിയുമാണ് അമല ഷാജി. മലയാളികളായ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍മാരില്‍ ഏറെ ജനപ്രീതിയുള്ള അമല തിരുവനന്തപുരം സ്വദേശിയാണ്. ടിക് ടോക്ക് , യുട്യൂബ് , ഫേസ്ബുക്ക് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അമല ജനപ്രീതി നേടിയത്. 49 ലക്ഷം ഫോളോവര്‍മാരാണ് അമലയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.