ഒരു മാസം ചിലവ് ഇരുപതിനായിരം: അഹം ബോധം മാറ്റാൻ ബെൻസ് വിറ്റു: തന്റെ ജീവിതം മാറ്റിമറിച്ചത് ഹിമാലയൻ യാത്ര: വിവാഹ ബന്ധം വേർപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ട സ്ഥിതിയിലായി; ആടെയിലെ അഭിനയത്തെപ്പറ്റി തുറന്നു പറഞ്ഞ് അമല പോൾ

ഒരു മാസം ചിലവ് ഇരുപതിനായിരം: അഹം ബോധം മാറ്റാൻ ബെൻസ് വിറ്റു: തന്റെ ജീവിതം മാറ്റിമറിച്ചത് ഹിമാലയൻ യാത്ര: വിവാഹ ബന്ധം വേർപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ട സ്ഥിതിയിലായി; ആടെയിലെ അഭിനയത്തെപ്പറ്റി തുറന്നു പറഞ്ഞ് അമല പോൾ

സിനിമ ഡെസ്‌ക്
ചെന്നൈ: തമിഴ്‌നാട്ടിലെ സിനിമ മേഖലയിൽ വൻ വിവാദം സൃഷ്ടിച്ച് മുന്നോട്ട് കുതിക്കുകയാണ് മലയാളി താരം അമല പോളിന്റെ ആടെ. അമല പോൾ ഏറെ റിസ്‌ക് എടുത്ത് പൂർണ നഗ്നമായി അഭിനയിച്ച ആടെയിലെ സീനുകളാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ വിവാദമായി മാറിയിരിക്കുന്നത്. ഇതിനിടെയാണ് താരം തന്റെ ജീവിതത്തെപ്പറ്റി തുറന്ന് പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുന്നത്.
നല്ലതും ചീത്തയുമായ അനുഭവങ്ങളും ഹിമാലയൻയാത്രയും ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടു തന്നെ മാറ്റിമറിച്ചതായാണ് നടി ഇപ്പോൾ പറയുന്നത്.
‘പതിനേഴാമത്തെ വയസ്സിൽ സിനിമയിൽ എത്തിയ ഒരാളാണ് ഞാൻ. എനിക്ക് ഒന്നും അറിയില്ലായിരുന്നു. വിവാഹജീവിതം പരാജയപ്പെട്ടപ്പോൾ ആ സമയത്ത് എനിക്കത് കൈകാര്യം ചെയ്യാൻ പറ്റിയിരുന്നില്ല. കാരണം ലോകം മുഴുവൻ എനിക്കെതിരായിരുന്നു. ഞാൻ ഒറ്റയ്ക്കാണെന്നും തോന്നി. എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് കരുതി. കാരണം അത് വല്ലാത്തവേദനയായിരുന്നു. ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി കാലം കഴിച്ചു.
2016 ൽ നടത്തിയ ഒരു ഹിമാലയൻ യാത്രയാണ് ജീവിതം മാറ്റിമറിച്ചത്. ഒരു ബാക്ക്പാക്കിൽവസ്ത്രങ്ങളും സൺസ്‌ക്രീനും ലിപ് ബാമുമായി ഇറങ്ങിയത് ഇപ്പോഴും ഓർക്കുന്നു. നാല് ദിവസം ട്രക്കിങ് ഉണ്ടായിരുന്നു. മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ ടെന്റിൽ ഉറങ്ങി. അവിടെ ഞാൻ എന്നെ തന്നെ കണ്ടെത്തുകയായിരുന്നു. എല്ലാത്തിനും ഒരു കാരണമുണ്ട്. എല്ലാം നമ്മുടെ കർമഫലമാണ്.
പോണ്ടിച്ചേരിയിലാണ് ഞാൻ ജീവിക്കുന്നത്. ഒരു മാസം 20000 രൂപയാണ് എന്റെ ജീവിതച്ചെലവ്. ബെൻസ് വിറ്റു. അതെന്റെ അഹംബോധത്തെ വെറുതെ ഊട്ടി വളർത്തുന്ന ഒന്നായിരുന്നു.സൈക്കിളിൽ യാത്ര ചെയ്ത് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കും. യോഗയും പൂന്തോട്ടവുമാണ് ജീവിക്കാനുള്ള ഊർജം എനിക്ക് നൽകുന്നത്. എനിക്ക് ഹിമാലയത്തിൽ ജീവിക്കണമെന്നായിരുന്നു അതെളുപ്പമല്ലാത്തതിനാൽ പോണ്ടിച്ചേരി തിരഞ്ഞെടുത്തു. ഞാൻ അവിടെയുള്ള സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കും.നൃത്തം ചെയ്യും, പാട്ടു പാടും, ഗിത്താർ വായിക്കും. ഞാൻ ഇപ്പോൾ ബ്യൂട്ടിപാർലറിൽ പോലും പോകാറില്ല. ഞാൻ ആയുർവേദ ഭക്ഷണരീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. ഇപ്പോൾ മുൾട്ടാനി മിട്ടിയും ചെറുപയർ പൊടിയും മാത്രമാണ് സൗന്ദര്യവർധകവസ്തുക്കളായി ഉപയോഗിക്കാറുള്ളത്. എല്ലാ ദിവസവും കടൽത്തീരത്ത് പോകും, ശുദ്ധവായു ആസ്വദിക്കും. ഇപ്പോൽ ഞാൻ പ്രണയത്തിലാണ്. അയാളെ വിവാഹം കഴിക്കാനും കുഞ്ഞുണ്ടാകാനും കുഞ്ഞുങ്ങളെ ദത്തെടുക്കാനും ഞാൻ ആഗ്രഹിക്കുന്നു.
ആടൈയുടെ തിരക്കഥ ഞാൻ അദ്ദേഹത്തിന് വായിക്കാൻ കൊടുത്തിരുന്നു. സ്വയം തീരുമാനങ്ങൾഎടുക്കാനാണ് അദ്ദേഹംഎന്നോട് പറഞ്ഞത്. സിനിമ കണ്ടതിനുശേഷം അദ്ദേഹം പറഞ്ഞത് എന്താണെന്നറിയാമോ? നീ മോശം നടിയായിരുന്നുവെന്ന്. എന്റെ എല്ലാ തീരുമാനങ്ങൾക്കും അദ്ദേഹത്തിന്റെ പിന്തുണയുണ്ട്.അയാളുടെ സ്നേഹം എന്റെ മനസ്സിലെ വിഷമങ്ങൾ ഇല്ലാതാക്കി-അമല പറഞ്ഞു.